തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭ അനുമതി നല്‍കിയതോടെയാണിത്.രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാവും വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുക. വ്യാഴാഴ്ച മുതല്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് അറിയുന്നത്. മുല്ലപ്പെരിയാര്‍ ഭീതിയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലം ഒഴുക്കി വിട്ടതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. പകലും രാത്രിയും അര മണിക്കൂര്‍ വീതമാവും വൈദ്യുതി നിയന്ത്രണം. രാവിലെ ആറിനും വൈകീട്ട് ആറിനുമിടെ അരമണിക്കൂറും വൈകീട്ട് ആറിനും രാത്രി പത്തിനും ഇടെ അര മണിക്കൂറും ലോഡ് ഷെഡ്ഡിങ് ഉണ്ടാവും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി കിട്ടിയില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിനം അറുപത് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗമുണ്ട്. ഇതിന്റെ മൂന്നിലൊന്ന് മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. കേന്ദ്രവിഹിതം കൂട്ടിയാലും പ്രതിദിനം 20 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടാകും. നിലവില്‍ യൂണിറ്റൊന്നിന് 11.45 രൂപ കൊടുത്ത് കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ബുധനാഴ്ച വരെ മാത്രമേ ഈ വൈദ്യുതി വാങ്ങാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുവരികയാണ്. ഒപ്പം വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്നു. ഈ നിലയ്ക്ക് പോയാല്‍ രണ്ടാഴ്ചയ്ക്കകം സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. കേന്ദ്രത്തില്‍ നിന്ന് മുന്നൂറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് ഇരുന്നൂറ് മെഗാവാട്ട് എങ്കിലും ഉടനടി ലഭ്യമാക്കുകയും കായംകുളം താപനിലയത്തില്‍ നിന്ന് തുടര്‍ന്ന് വൈദ്യുതി വാങ്ങുകയും ചെയ്താലേ ഇനി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്ന നിലപാടാണ് വൈദ്യുതി ബോര്‍ഡിന്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !! തിങ്കളാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിങ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!