ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് നോക്കിയ ലൂമിയ 800 സ്മാര്‍ട്ട് ഫോണിന് വില കുറക്കുന്നു. 23,590 രൂപയാണ് ഇപ്പോള്‍ വില നിശ്ചയിച്ചിരിക്കുന്നത്. നേരത്തേതില്‍ നിന്ന് 20 ശതമാനം വില കിഴിവാണ് ഇപ്പോഴത്തേത്. 29,900 രൂപയായിരുന്നു ആദ്യത്തെ വില.
ഓണ്‍ലൈന്‍ ഷോപ്പിങ് സ്റ്റോറായ ഫ്ളിപ്പ്കാര്‍ട്ട് ഡോട്ട് കോം 23,590 രൂപക്ക് നല്‍കുമെന്ന് പറയുമ്പോള്‍ മറ്റൊരു ഓണ്‍ലൈന്‍ റീട്ടയിലറായ ലെറ്റ്സ്ബൈ ഡോട്ട് കോം 23,790 രൂപയാണ് ഓഫര്‍ വെക്കുന്നത്.
3.7 ഇഞ്ച് എല്‍.ഇ.ഡി ഡിസ്പ്ലേ, ഹാര്‍ഡ് വെയര്‍ ആക്സലറേഷനോടു കൂടിയ 1.4 ജിഗാ ഹെര്‍ട്സ് പ്രൊസസര്‍, ഗ്രാഫിക് പ്രൊസസര്‍ എന്നിവ ലൂമിയ 800ന്റെ പ്രത്യേകതകളാണ്.
വിന്‍ഡോസ് 7.5 ആണ് പ്ലാറ്റ്ഫോം. 8 മെഗാ പിക്സല്‍ കാമറ, എച്ച് ഡി വീഡിയോ പ്ലേബാക്ക്, 16 ജിബിയുടെ ഇന്റര്‍നെറ്റ് യൂസര്‍ മെമ്മറി, 25 ജിബിയുടെ സൗജന്യ സ്കൈഡ്രൈവ് സ്റ്റോറേജ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
വിന്‍ഡോസ് 7.5 ആണ് പ്ലാറ്റ്ഫോം. 8 മെഗാ പിക്സല്‍ കാമറ, എച്ച് ഡി വീഡിയോ പ്ലേബാക്ക്, 16 ജിബിയുടെ ഇന്റര്‍നെറ്റ് യൂസര്‍ മെമ്മറി, 25 ജിബിയുടെ സൗജന്യ സ്കൈഡ്രൈവ് സ്റ്റോറേജ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!