വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വര്‍ഷത്തിനകം എല്ലാ റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ ഓണ്‍ലൈന്‍ വണ്‍ടൈം രജിസ്ട്രേഷന്‍ നടപ്പാക്കുന്നു. ഉദ്ഘാടനം ഇന്നുച്ചയ്ക്ക് പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി ലോകത്തെവിടെനിന്നും യോഗ്യതകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിന്നീട് കേരള പിഎസ്സിയുടെ 18 കേന്ദ്രങ്ങളില്‍ ഏതില്‍ വേണമെങ്കിലും സൗകര്യമുള്ള സമയത്തു വെരിഫിക്കേഷനു ഹാജരാകാം. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കെറ്റ് ലഭിച്ച ഉദ്യോഗാര്‍ഥിക്ക് അര്‍ഹമായ എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനാകാം. പദ്ധതിയുടെ അടുത്ത പടിയായി രജിസ്ട്രേഷന്‍ സമയത്ത് ഉദ്യോഗാര്‍ഥിയുടെ യോഗ്യതകള്‍ക്കനുസരിച്ചുള്ള ജോലികളുടെ ലിസ്റ്റ് ലഭ്യമാക്കാനും നീക്കമുണ്ട്. അതില്‍നിന്നു താത്പര്യമുള്ളവ തെരഞ്ഞെടുത്ത് മാര്‍ക്ക് ചെയ്യാന്‍ അവസരമുണ്ടായിരിക്കും. തെരഞ്ഞെടുത്ത ജോലികളില്‍ ഒഴിവു വരുമ്പോള്‍ അവരുടെ അപേക്ഷ ഓട്ടോമാറ്റിക്കായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പദ്ധതിയാണു വിഭാവനം ചെയ്യുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കെ. മുരളീധരന്‍ എംഎല്‍എ, പിഎസ്സി അംഗം കെ.എന്‍. മോഹനന്‍ നമ്പ്യാ ര്‍ തുടങ്ങിയവര്‍ പങ്കെ ടുക്കും.
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ണനിലയിലാകുന്നു. ഇതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് ലോകത്തിന്റെ ഏതു മൂലയിലിരുന്നും തന്റെ യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യാം.
ഇതോടൊപ്പം പി.എസ്.സി.യുടെ ഏതെങ്കിലും ഓഫീസില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കി പരിശോധനാ സാക്ഷ്യപത്രം നേടണം. ഇതോടെ തനിക്ക് അര്‍ഹമായ എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനായി ഈ ഉദ്യോഗാര്‍ഥി മാറും.
ഈ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 28ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പി.എസ്.സി.യില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിലെ സുപ്രധാന ചുവടുവയ്പായാണ് ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നത്. ഇങ്ങനെ രജിസ്‌ട്രേഷന്‍ നേടുന്ന ഉദ്യോഗാര്‍ഥി തുടര്‍ന്ന് നേടുന്ന യോഗ്യതകളും മറ്റും പ്രൊഫൈലിലൂടെ സ്വയം രേഖപ്പെടുത്തണം. പി.എസ്.സി. പുറപ്പെടുവിക്കുന്ന വിവിധ വിജ്ഞാപനങ്ങള്‍ക്ക് പ്രൊഫൈലിലൂടെ അപേക്ഷിക്കാം. എല്ലാ തുടര്‍നടപടികളും പ്രൊഫൈലിലൂടെ അറിയാനാകുമെന്നും ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.
ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതിക്കുപുറമേ 14 ജില്ലകളിലെയും എല്‍.ഡി. ക്ലാര്‍ക്ക് (വിവിധ വകുപ്പുകള്‍) റാങ്ക് ലിസ്റ്റുകള്‍ മാര്‍ച്ച് 30ന് പ്രസിദ്ധീകരിച്ച് മറ്റൊരു ചരിത്രനേട്ടം കൂടി പി.എസ്.സി. കൈവരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ണനിലയിലാകുന്നു. ഇതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് ലോകത്തിന്റെ ഏതു മൂലയിലിരുന്നും തന്റെ യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യാം.
ഇതോടൊപ്പം പി.എസ്.സി.യുടെ ഏതെങ്കിലും ഓഫീസില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കി പരിശോധനാ സാക്ഷ്യപത്രം നേടണം. ഇതോടെ തനിക്ക് അര്‍ഹമായ എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനായി ഈ ഉദ്യോഗാര്‍ഥി മാറും.
ഈ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 28ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പി.എസ്.സി.യില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിലെ സുപ്രധാന ചുവടുവയ്പായാണ് ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നത്. ഇങ്ങനെ രജിസ്‌ട്രേഷന്‍ നേടുന്ന ഉദ്യോഗാര്‍ഥി തുടര്‍ന്ന് നേടുന്ന യോഗ്യതകളും മറ്റും പ്രൊഫൈലിലൂടെ സ്വയം രേഖപ്പെടുത്തണം. പി.എസ്.സി. പുറപ്പെടുവിക്കുന്ന വിവിധ വിജ്ഞാപനങ്ങള്‍ക്ക് പ്രൊഫൈലിലൂടെ അപേക്ഷിക്കാം. എല്ലാ തുടര്‍നടപടികളും പ്രൊഫൈലിലൂടെ അറിയാനാകുമെന്നും ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.
ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതിക്കുപുറമേ 14 ജില്ലകളിലെയും എല്‍.ഡി. ക്ലാര്‍ക്ക് (വിവിധ വകുപ്പുകള്‍) റാങ്ക് ലിസ്റ്റുകള്‍ മാര്‍ച്ച് 30ന് പ്രസിദ്ധീകരിച്ച് മറ്റൊരു ചരിത്രനേട്ടം കൂടി പി.എസ്.സി. കൈവരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!