ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ദിവസക്കൂലി പുതുക്കിനിശ്ചയിച്ചു. കേരളത്തില്‍ 164 രൂപയായിരിക്കും പുതുക്കിയ വേതനം. നിലവില്‍ ഇത് 150 രൂപയാണ്. പുതിയ നിരക്കിലുള്ള കൂലി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍വരും. തമിഴ്‌നാട്ടിലെ കൂലി 119ല്‍നിന്ന് 132 ആയും കര്‍ണാടകത്തിലേത് 125ല്‍നിന്ന് 155 ആയും ഉയര്‍ത്തി. മഹാരാഷ്ട്രയിലെ പുതുക്കിയ കൂലി 145 രൂപയാണ്. നേരത്തേ ഇത് 127 രൂപയായിരുന്നു. കര്‍ണാടകത്തിലെ കൂലിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞകൂലി 145 രൂപയാണ്. എന്നാല്‍ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപ്രകാരം 125 രൂപയേ കൂലിയുള്ളൂ. ഇത് ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!