തിരുവനന്തപുരം: നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും നിയമസഭ ചര്‍ച്ച കൂടാതെ ഏകകണ്‌ഠമായി പാസാക്കി.എം.എല്‍.എമാരുടെ പി.എമാരായി സെക്രട്ടേറിയറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്‌റ്റന്റുവരെയുള്ളവരെയാണ് നിയമിക്കുന്നത്. അത് അണ്ടര്‍ സെക്രട്ടറിക്കു താഴെ എന്നാക്കുന്ന വാക്കാല്‍ ഭേദഗതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചതു സഭ അംഗീകരിച്ചു. 75വയസു കഴിഞ്ഞ മുന്‍ സാമാജികര്‍ക്ക് പ്രതിമാസം 2500 രൂപയും 85 കഴഞ്ഞവര്‍ക്ക് 3,000 രൂപയും 95 കഴിഞ്ഞവര്‍ക്കു 3,500 രൂപയും പെന്‍ഷനു പുറമേ അധികമായി നല്‍കാന്‍ ബില്ലില്‍ വ്യവസ്‌ഥ ചെയ്‌തിരുന്നു. ഈ പ്രായപരിധി യഥാക്രമം 70, 80, 90 ആയി കുറയ്‌ക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഭേദഗതിയും സഭ അംഗീകരിച്ചു.
എം.എല്‍.എമാരുടെ അലവന്‍സും യാത്രാബത്തയും മറ്റും അഞ്ചുവര്‍ഷം മുന്‍പു നിശ്‌ചയിച്ചതാണെന്നു ബില്ലുകള്‍ അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മറ്റു നിയമസഭകളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തില്‍ കുറഞ്ഞ തുകയാണു സാമാജികര്‍ക്കു ലഭിക്കുന്നത്. അതുകൊണ്ടാണ് തുക വര്‍ധിപ്പിക്കാനുള്ള ജസ്‌റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന്‍ ശിപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ ബില്ലുകള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!