"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


ശനിയാഴ്‌ച, മാർച്ച് 17, 2012

ഡ്യൂട്ടി ഫ്രീ ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചു ,നികുതി ഭീഷണി തല്‍ക്കാലം ഒഴിവായി;

അബൂദബി: കേന്ദ്ര ബജറ്റില്‍ ഇത്തവണയും പ്രവാസികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. വയലാര്‍ രവി നേതൃത്വം നല്‍കുന്ന പ്രവാസികാര്യ വകുപ്പിന് അനുവദിച്ച ഫണ്ടില്‍ നേരിയ വര്‍ധന വരുത്തുകയും ഡ്യൂട്ടി ഫ്രീ ബാഗേജ് അലവന്‍സ് പരിധി ഉയര്‍ത്തുകയും ചെയ്തത് മാത്രമാണ് നേട്ടം. അതേസമയം, നികുതി ഭീഷണിയില്‍നിന്ന് തല്‍ക്കാലം പ്രവാസികള്‍ രക്ഷപ്പെട്ടു. എങ്കിലും താമസിയാതെ നികുതി വരുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നു.
പ്രവാസികാര്യ വകുപ്പിന് കഴിഞ്ഞ വര്‍ഷം 81 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ 114.77 കോടി. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ നികുതിയില്ലാതെ കൊണ്ടുപോകാവുന്ന ബാഗേജിന്‍െറ പരിധി വര്‍ധിപ്പിച്ചു. ഇതുവരെ 25,000 രൂപക്ക് തുല്യമായ സാധനങ്ങളാണ് ഇങ്ങനെ സൗജന്യമായി കൊണ്ടുപോകാന്‍ അനുമതിയുണ്ടായിരുന്നത്. ഇത് 35,000 രൂപയാക്കി. 10 വയസ്സ് വരെയുള്ള കുട്ടികളുടെ സൗജന്യ ബാഗേജ് 12,000 രൂപയില്‍നിന്ന് 15,000 രൂപയായി വര്‍ധിപ്പിച്ചു. 2004ലാണ് ഏറ്റവും ഒടുവില്‍ ഡ്യൂട്ടി ഫ്രീ ബാഗേജ് അലവന്‍സ് പരിഷ്കരിച്ചത്. കസ്റ്റംസ്-സെന്‍ട്രല്‍ എക്സൈസ് വിഭാഗത്തിലൂടെ പുതിയ സാമ്പത്തിക വര്‍ഷം 27,280 കോടി രൂപയാണ് ലക്ഷ്യമിടുന്ന വരുമാനം.
പ്രവാസികളുടെ മേല്‍ നികുതി ഭീഷണി ഉയര്‍ത്തിയ ‘ഡയറക്ട് ടാക്സ് കോഡ്’ നടപ്പാക്കുന്നത് തല്‍കാലം നിര്‍ത്തിവെച്ചത് ആശ്വാസം പകരും. ഇന്ത്യയിലെ ആദായ നികുതി മേഖലയില്‍ പരിഷ്കരണം ലക്ഷ്യമിട്ട് 2010 ആഗസ്റ്റിലാണ് ‘ഡയറക്ട് ടാക്സ് കോഡ്’ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. 2012 ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് നികുതി നിര്‍ദേശം. ഒരു സാമ്പത്തിക വര്‍ഷം 180 ദിവസം ഇന്ത്യയില്‍ താമസിക്കുന്നതിലൂടെ എന്‍.ആര്‍.ഐ പദവി നഷ്ടമാകുന്ന പ്രവാസികള്‍ മാത്രമാണ് നിലവിലെ ആദായ നികുതി നിയമത്തിന് കീഴില്‍ നികുതി നല്‍കേണ്ടത്. ഇത് 59 ദിവസമാക്കി ചുരുക്കുകയും ഇതില്‍ കൂടുതല്‍ ദിവസം താമസിക്കുന്നവരെ സാധാരണ ഇന്ത്യക്കാരായി കണക്കാക്കുകയും ചെയ്യുമെന്നാണ് നിര്‍ദേശത്തില്‍ പറഞ്ഞത്. അതിനാല്‍ ഇവര്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരാകും. മറ്റൊരു പ്രധാന നിര്‍ദേശം, നാല് വര്‍ഷത്തിനിടയില്‍ 365 ദിവസം ഇന്ത്യയില്‍ താമസിച്ചാലും നികുതി നല്‍കണമെന്നാണ്. എന്‍.ആര്‍.ഐ നിര്‍വചനത്തിലെ പുതിയ ഭേദഗതി പ്രകാരം എന്‍.ആര്‍.ഐ പദവി നഷ്ടമാകുന്നവര്‍ ഇന്ത്യയിലെത്തി ആദ്യ വര്‍ഷം തന്നെ നികുതി നല്‍കേണ്ടിവരും. ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് ഈ മാസം ഒമ്പതിനാണ് ലഭിച്ചത്. റിപ്പോര്‍ട്ട് വളരെ വിശദമായി പരിശോധിച്ച ശേഷമേ നികുതി നടപ്പാക്കുകയുള്ളൂവെന്ന് ഇന്നലെ മുഖര്‍ജി വ്യക്തമാക്കി. ഡയറക്ട് ടാക്സ് കോഡ്’ നടപ്പാക്കുന്നതിലൂടെ 4,500 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. പ്രവാസികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായിട്ടും പാര്‍ലമെന്‍ററി സമിതിക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കാന്‍ സംഘടനകള്‍ക്ക് സാധിക്കാത്തത് സാധാരണക്കാരെയാണ് ബാധിക്കുക.വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണം എത്തുന്നത് തടയാന്‍ ശക്തമായ നടപടിയുണ്ടാകും. അനധികൃത വരുമാനവും സ്വത്ത് സമ്പാദനവും തടയുന്നതിന്‍െറ ഭാഗമായി, വിദേശത്തെ ആസ്തിയെ കുറിച്ച് നിര്‍ബന്ധമായും വിവരങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കും.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting
E-mailPaysU

Mangalam News !

Mathrubhumi News !

Helpful School Blogs

Web Duniya News !

Yahoo Malayalam News !

Cricket News NDTV

Freelance Jobs

Thats Malayalam !

Sign up for PayPal and start accepting credit card payments instantly.
TVM. India E-News
Mallu news

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത