തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. പരീക്ഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 4,70,100 കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11,213 പേര്‍ കൂടുതല്‍. പരീക്ഷ 26നു അവസാനിക്കും. ഗള്‍ഫില്‍ പത്തും ലക്ഷദ്വീപില്‍ ഒന്‍പതും ഉള്‍പ്പെടെ 2758 കേന്ദ്രങ്ങളിലായാണ് പരീക്ഷ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 കേന്ദ്രങ്ങള്‍ അധികം. 7,313 പേരാണ് പ്രൈവറ്റായി പരീക്ഷ എഴുതുന്നത്. ഉച്ചയ്‌ക്ക് 1.45 ന് പരീക്ഷ തുടങ്ങും. ഇംഗ്ലീഷ്, കണക്ക്, സാമൂഹ്യ ശാസ്‌ത്രം വിഷയങ്ങള്‍ വൈകിട്ട് 4.30 ന് അവസാനിക്കും. ഐ.ടി മൂന്ന് മണിക്കും മറ്റ് വിഷയങ്ങള്‍ 3.30 നും അവസാനിക്കും. വെള്ളിയാഴ്‌ചകളില്‍ പരീക്ഷയില്ല.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 74,726 പേര്‍. ഇടുക്കിയിലാണ് കുറവ്. 13,333 പേര്‍. തിരുവനന്തപുരത്തെ പട്ടം സെന്റ്‌മേരീസ് സ്‌കൂളാണ് സംസ്‌ഥാനത്ത് ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്‌ക്കിരുത്തുന്നത്. ഇവിടെ 1478 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് പരിഗണിച്ച് 17 ലെ പരീക്ഷ 26ലേക്ക് മാറ്റിയിട്ടുണ്ട്.ചോദ്യക്കടലാസുകള്‍ സൂക്ഷിക്കുന്ന സ്‌ഥലങ്ങളില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 173 ദേശസാല്‍കൃത ബാങ്കുകളുടെ ലോക്കറുകളിലും 324 ട്രഷറി സ്‌ട്രോംഗ് റൂമുകളിലുമായാണ് ചോദ്യപ്പേപ്പറുകള്‍ സൂക്ഷിക്കുന്നത്. ഗള്‍ഫ് മേഖലയിലേക്കുള്ള ചോദ്യപേപ്പറുകള്‍ എംബസി സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും.ഇരട്ട കവറുകളിലുള്ള ചോദ്യ പേപ്പറുകള്‍ കുട്ടികളുടെ മുന്നില്‍വച്ച് അവരെ ബോധ്യപ്പെടുത്തിയാകും തുറക്കുക. കാല്‍ലക്ഷം അധ്യാപകരാണ് ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുക. കുട്ടികളും അധ്യാപകരും പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. കുടിവെള്ളം ലേബലില്ലാത്ത കുപ്പികളില്‍ കൊണ്ടുവരണം. 54 കേന്ദ്രങ്ങളിലായി 13,000 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളിലുണ്ടാവും. ഏപ്രില്‍ രണ്ടിന് മൂല്യനിര്‍ണയം തുടങ്ങും. വി.എച്ച്.എസ്.ഇ ആദ്യ വര്‍ഷം 27,470ഉം രണ്ടാംവര്‍ഷം 26,831 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. 389 പരീക്ഷാ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ രാവിലെ പത്തിന് ആരംഭിക്കും. 3,71,347 കുട്ടികളാണ് പ്ലസ്‌ടു പരീക്ഷ എഴുതുന്നത്. 1869 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!