തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാര്‍ത്ഥം യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സൗജന്യമനുവദിക്കുന്നകാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ ഭരണസമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാന്‍സര്‍ രോഗികള്‍ക്ക് നിലവില്‍ തീവണ്ടിയില്‍ സൗജന്യയാത്ര അനുവദിക്കുന്നുണ്ട്. ഇതേ രീതിയില്‍ ബസ് യാത്ര സൗജന്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കാന്‍സര്‍ രോഗബാധിതര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിന് വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുന്ന കാര്യവും പരിഗണിക്കും.<br/><br/>200 രൂപയാണ് കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍. ഇത് ലഭിക്കുന്നതിന് വില്ലേജോഫീസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള കടമ്പകള്‍ കടക്കാന്‍ രോഗികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍.സി.സിയെ ദേശീയ ഇന്‍സ്‌റിറ്റിയൂട്ടാക്കാനുള്ള പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 12ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന മൂന്ന് സ്ഥാപനങ്ങളിലൊന്ന് ആര്‍.സി.സി. ആകാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ രോഗം പ്രാരംഭത്തില്‍ തന്നെ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് ആര്‍.സി.സിയില്‍ ഒരു മാസത്തെ പരിശീലനം നല്‍കുന്നകാര്യം ആലോചിക്കും.മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പുമന്ത്രി അടൂര്‍ പ്രകാശ്, വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.രാമദാസ് പിഷാരഡി, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!