തിരുവനന്തപുരം: പ്രൈമറി സ്കൂള്‍ അധ്യാപക നിയമനത്തിന് യോഗ്യതാ പരീക്ഷ (ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് -ടി.ഇ.ടി) നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ സര്‍വീസിലുള്ളവര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. ഇത് അവ്യക്തമായാണ് പറയുന്നതെങ്കിലും ഉത്തരവില്‍ പരാമര്‍ശിച്ച മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഇത് നിര്‍ബന്ധമായി മാറും. എല്ലാ അധ്യാപകരും ടി.ഇ.ടി യോഗ്യത നേടിയിരിക്കണമെന്നാണ് ഉത്തരവിലുള്ളത്. പുതിയ നിയമനങ്ങള്‍ക്ക് ഈ യോഗ്യത നിര്‍ബന്ധമാക്കി. ഒന്നുമുതല്‍ എട്ട് വരെ ക്ളാസില്‍ അധ്യാപകരാകാനാണ് യോഗ്യതാ പരീക്ഷ. നിലവില്‍ ഹയര്‍സെക്കന്‍ഡറിക്കും സമാന പരീക്ഷയുണ്ട്. ഒമ്പത്, പത്ത് ക്ളാസുകള്‍ മാത്രമാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നാഷനല്‍ ടീച്ചര്‍ എജുക്കേഷന്‍ കൗണ്‍സിലാണ് (എന്‍.സി.ടി.ഇ) പരീക്ഷ നിര്‍ദേശിച്ചത്. കേരളത്തില്‍ പരീക്ഷ നടത്താനുള്ള ചുമതല എസ്.സി.ഇ.ആര്‍.ടിക്കാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍തന്നെ പരീക്ഷ നടത്താന്‍ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ളവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കിയതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ നിബന്ധന ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടന ജി.എസ്.ടി.യു പ്രസിഡന്റ് ജെ. ശശിയും ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീനും പറഞ്ഞു. നിര്‍ദിഷ്ട യോഗ്യതയോടെ സര്‍വീസില്‍ കയറിവര്‍ വീണ്ടും യോഗ്യത നേടാന്‍ ആവശ്യപ്പെടുന്നത് നീതീകരിക്കാനാകില്ലെന്ന് സി.പി.ഐ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു.
നിലവിലുള്ളവരെ നിബന്ധനയില്‍ നിന്നൊഴിവാക്കണം. പകരം ഇന്‍ സര്‍വീസ് യോഗ്യത നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലുള്ളവരെ നിബന്ധനയില്‍ നിന്നൊഴിവാക്കണം. പകരം ഇന്‍ സര്‍വീസ് യോഗ്യത നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!