അബൂദബി: അബൂദബിയില്‍ പിഴയില്ലാതെ എമിറേറ്റ്സ് ഐ.ഡി രജിസ്ട്രേഷന്‍ നടത്താനുള്ള സമയപരിധി നാളെ അവസാനിക്കും. ഈ സാഹചര്യത്തില്‍, വൈകി രജിസ്ട്രേഷന്‍ നടത്തുന്നവരില്‍നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ പിഴ ഈടാക്കുമെന്ന് എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി അറിയിച്ചു. എന്നാല്‍, ഈ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് വിസ കാലാവധി അവസാനിക്കുന്ന അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ വിദേശികള്‍ വിസ പുതുക്കുമ്പോള്‍ എമിറേറ്റ്സ് ഐ.ഡി എടുത്താല്‍ മതിയെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
അബൂദബിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരും കാലാവധി കഴിഞ്ഞ കാര്‍ഡ് പുതുക്കാത്തവരും അടിയന്തരമായി രജിസ്ട്രേഷനും കാര്‍ഡ് പുതുക്കലും നടത്തണമെന്നും അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇതിനുവേണ്ടി അംഗീകൃത ടൈപിങ് സെന്‍ററുകളില്‍ പോയി ഇലക്ട്രോണിക് അപേക്ഷാ ഫോം പൂരിപ്പിക്കുകയോ അതോറിറ്റി വെബ്സൈറ്റ് ഉപയോഗപ്പെടുത്തുകയോ ചെയ്യാം. അബൂദബിയിലെ ഫ്രീ സോണുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ രജിസ്ട്രേഷന്‍ ഉടന്‍ നടത്തണം. ഫ്രീ സോണിലുള്ളവര്‍ക്ക് അനുവദിച്ച സമയ പരിധിയും നാളെ അവസാനിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയായിരുന്നു സമയമെങ്കിലും പിന്നീട് ഇത് നീട്ടുകയായിരുന്നു.രാജ്യത്തെ മുഴുവന്‍ വിദേശികളും സ്വദേശികളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണം. അബൂദബിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പിഴ ഈടാക്കുന്നത് 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബാധകമല്ല. എന്നാല്‍, ഒക്ടോബര്‍ ഒന്ന് മുതല്‍ ഇവരുടെ കാര്യത്തിലും പിഴ ചുമത്തും.
ദേശീയ ജനസംഖ്യ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ 2011 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച സമയക്രമത്തിന്‍െറ അടിസ്ഥാനത്തിലാണ് അബൂദബിയില്‍ നാളെ സമയപരിധി തീരുന്നത്. രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സുപ്രധാന നടപടിയാണ് എമിറേറ്റ്സ് ഐ.ഡിയും ജനസംഖ്യ രജിസ്ട്രേഷനുമെന്ന് വ്യക്തമാക്കിയ അതോറിറ്റി, രാജ്യത്തിന്‍െറ പദ്ധതി ആസൂത്രണ-നിര്‍വഹണത്തിലും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും ഇതിന് നിര്‍ണായക പങ്കുണ്ടെന്ന് അറിയിച്ചു.18 സര്‍ക്കാര്‍ വകുപ്പുകളില്‍ ഇപ്പോള്‍ നടപടികള്‍ക്ക് ഐ.ഡി നിര്‍ബന്ധമാണ്. ഇത് അടുത്തുതന്നെ 29 ആയി വര്‍ധിക്കും. നിലവിലെ ലേബര്‍ കാര്‍ഡ് ഒഴിവാക്കി, പകരം എമിറേറ്റ്സ് ഐ.ഡി ആധികാരിക രേഖയാക്കാനും പദ്ധതിയുണ്ട്. for more uae news click here
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!അബൂദബിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരും കാലാവധി കഴിഞ്ഞ കാര്‍ഡ് പുതുക്കാത്തവരും അടിയന്തരമായി രജിസ്ട്രേഷനും കാര്‍ഡ് പുതുക്കലും നടത്തണമെന്നും അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇതിനുവേണ്ടി അംഗീകൃത ടൈപിങ് സെന്‍ററുകളില്‍ പോയി ഇലക്ട്രോണിക് അപേക്ഷാ ഫോം പൂരിപ്പിക്കുകയോ അതോറിറ്റി വെബ്സൈറ്റ് ഉപയോഗപ്പെടുത്തുകയോ ചെയ്യാം. അബൂദബിയിലെ ഫ്രീ സോണുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ രജിസ്ട്രേഷന്‍ ഉടന്‍ നടത്തണം. ഫ്രീ സോണിലുള്ളവര്‍ക്ക് അനുവദിച്ച സമയ പരിധിയും നാളെ അവസാനിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയായിരുന്നു സമയമെങ്കിലും പിന്നീട് ഇത് നീട്ടുകയായിരുന്നു.രാജ്യത്തെ മുഴുവന്‍ വിദേശികളും സ്വദേശികളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണം. അബൂദബിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പിഴ ഈടാക്കുന്നത് 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബാധകമല്ല. എന്നാല്‍, ഒക്ടോബര്‍ ഒന്ന് മുതല്‍ ഇവരുടെ കാര്യത്തിലും പിഴ ചുമത്തും.
ദേശീയ ജനസംഖ്യ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ 2011 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച സമയക്രമത്തിന്‍െറ അടിസ്ഥാനത്തിലാണ് അബൂദബിയില്‍ നാളെ സമയപരിധി തീരുന്നത്. രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സുപ്രധാന നടപടിയാണ് എമിറേറ്റ്സ് ഐ.ഡിയും ജനസംഖ്യ രജിസ്ട്രേഷനുമെന്ന് വ്യക്തമാക്കിയ അതോറിറ്റി, രാജ്യത്തിന്‍െറ പദ്ധതി ആസൂത്രണ-നിര്‍വഹണത്തിലും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും ഇതിന് നിര്‍ണായക പങ്കുണ്ടെന്ന് അറിയിച്ചു.18 സര്‍ക്കാര്‍ വകുപ്പുകളില്‍ ഇപ്പോള്‍ നടപടികള്‍ക്ക് ഐ.ഡി നിര്‍ബന്ധമാണ്. ഇത് അടുത്തുതന്നെ 29 ആയി വര്‍ധിക്കും. നിലവിലെ ലേബര്‍ കാര്‍ഡ് ഒഴിവാക്കി, പകരം എമിറേറ്റ്സ് ഐ.ഡി ആധികാരിക രേഖയാക്കാനും പദ്ധതിയുണ്ട്. for more uae news click here
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!