കഴിഞ്ഞ ദിവസം ദുബായില് നിന്നു റിയാദിലേക്കു ള്ള എമിറേറ്റ്സ് വിമാനത്തില് ഒരു സ്പെഷ്യല് ഗസ്റ്റ് ഉണ്ടായിരുന്നു. ഈ അതിഥിയുടെ സാന്നിധ്യം കൊണ്ടു തന്നെ മറ്റുള്ള യാത്രക്കാരും ത്രില്ലില്. സ്പെഷ്യല് ഗസ്റ്റിന്റെ പേര് ഇബ്ന് സിനാ, അറബി സംസാരിക്കുന്ന റോബോട്ട്. പരമ്പരാഗത അറബിവേഷത്തില് സഹയാത്രികരോടു കുശലം പറഞ്ഞ് ഇബ്ന് സിന എത്തിയപ്പോള് എല്ലാവര്ക്കുമതു കൗതുകമായി. ആകാംക്ഷയോടെ പലരും ഇബ്ന് സിനയോടു സംസാരിച്ചു. റോബോട്ട് മറുപടിയും പറഞ്ഞു.പതിനൊന്നാം നൂറ്റാണ്ടിലെ ഒരു തത്വചിന്തകന്റെ സ്മരണാര്ഥമാണ് റോബോട്ടിന് ഇബ്ന് സിന എന്നു പേരിട്ടത്. എയര്പോര്ട്ടില് ചെക്ക് ഇന് ചെയ് ത് ലോഞ്ചില് കാത്തു നില്ക്കുമ്പോള്ത്തന്നെ ഇബ്ന് സിനയെ പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാല് റോബോട്ടാണെന്ന് ആദ്യം പലര്ക്കും മന സിലായില്ല. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാര നായിരുന്നു കക്ഷി. പരമ്പരാഗത വേഷത്തില് നീളന് കുപ്പായവും, നീണ്ട താടിയുമൊക്കെയായി ആദ്യമായി വിമാനയാത്ര ആസ്വദിച്ചു.ഈ റോബോട്ടിന് മുഖം തിരിച്ചറിയാന് കഴിയും. പറയുന്നതു മനസിലാക്കും മറുപടി പറയാനും സാധിക്കും. ഇങ്ങനെ പ്രത്യേകതകള് ഏറെയുള്ള ഇബ്ന് സിനയുടെ പ്രതികരണങ്ങള് ഇന്റര്നെറ്റ് വഴി നിയന്ത്രിക്കുന്നു. ലോകത്തിലെ തന്നെ അഡ്വാന്സ്ഡ് റോബോട്ടുകളില് ഒന്നാണ് ഇബ്ന് സിന. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി കോളജ് ഒഫ് ഇന്ഫര്മേഷന് ടെക്നോളജിയിലാ ണ് റോബോട്ടിനെ വികസിപ്പിച്ചത്. റിയാദിലേക്കുള്ള യാത്രയില് റോബോട്ടിനൊപ്പം, യൂണിവേഴ്സിറ്റി കോളജിലെ കംപ്യൂട്ടര് സയന്സ് അസിസ്റ്റന്റ് പ്രൊഫസര് ഡോക്റ്റര് നിക്കോളാസ് മാവ്റിഡിസും ഉണ്ടായിരു ന്നു. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു കോണ്ഫറന്സില് പങ്കെടുക്കാനായിരുന്നു ഇബ്ന് സിന യുടെ റിയാദ് യാത്ര. എന്തായാലും റോബോട്ടിന്റെ യാത്ര യാത്രക്കാര്ക്കു മാത്രമല്ല, ഫ്ളൈറ്റ് അധികൃതര്ക്കും പുതിയൊരു അനുഭവമായിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ഒന്നാം ക്ലാസിലെ ആതിരടീച്ചറും 18 രക്ഷിതാക്കളും പറയുന്നു..
-
ഞാൻ ആതിര.എംജി ഗവൺമെന്റ് യുപി എസ് പേരൂർവടശ്ശേരിയിലെ അധ്യാപികയാണ്.
പുള്ളിക്കുടയും പുത്തനുടുപ്പുമിട്ട് വർഷങ്ങൾക്കു മുമ്പ് ഒന്നാം ക്ലാസിലേക്ക്
പോയ അതേ സന്...
1 ആഴ്ച മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!