ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ മാപ് സേവനത്തില്‍ ഇനി അകത്തളങ്ങളും കാണാം. ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രദേശങ്ങളിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളും പൊതുസ്ഥലങ്ങളും വ്യക്തമായ ദൃശ്യമാക്കി നല്‍കിയിരുന്ന സ്ട്രീറ്റ് വ്യൂ ഇനി മുതല്‍ കടകളുടേയും റസ്റ്റോറന്റുകളേയും ഉള്‍വശങ്ങളും ഓണ്‍ലൈനിലൂടെ കാണാന്‍ അവസരമൊരുക്കുന്നു. തുടക്കത്തില്‍ കോഫി ഷോപ്പുകള്‍, റസ്റ്റോറന്റുകള്‍, ജിം ഉള്‍പ്പടെയുള്ള സ്ഥലങ്ങളുടെ ഉള്‍വശങ്ങളാണ് കാണിക്കുക.
ആളുകളുടെ സ്വകാര്യതയില്‍ നുഴഞ്ഞുകയറുകയാണ് സ്ട്രീറ്റ് വ്യൂ എന്ന ആരോപണങ്ങളുള്‍പ്പടെ നിരവധി കേസുകളും ആരോപണങ്ങളും വിവിധ രാജ്യങ്ങളിലായി സ്ട്രീറ്റ് വ്യൂവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പുതിയ സേവനം ഓരോരുത്തരുടേയും താത്പര്യമനുസരിച്ചേ ലഭ്യമാക്കൂ എന്നാണ് കമ്പനി പറയുന്നു. ഇത്തരം ബിസിനസുകള്‍ക്ക് അവരുടെ ഓഫീസിന്റെ അഥവാ കെട്ടിടത്തിന്റെ ഉള്‍ഭാഗം കാണിച്ച് അതിലൂടെ കൂടുതല്‍ പേരെ അങ്ങോട്ട് ആകര്‍ഷിക്കാനാകുക പോലുള്ള നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് ഗൂഗിളിന്റെ അഭിപ്രായം.
ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസീലാന്റ്, യുഎസ് എന്നിവിടങ്ങളിലെ ചില നഗരങ്ങളിലും ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലും ഈ സേവനം നല്‍കിക്കൊണ്ടാണ് ഗൂഗിള്‍ ഇതിന് തുടക്കം കുറിക്കുന്നത്.

(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!