തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ അടുത്ത തവണ ദീര്‍ഘയാത്രക്കൊരുങ്ങുമ്പോള്‍ സമയമറിയാന്‍ കഷ്ടപ്പെടേണ്ട. ഒരൊറ്റ എസ്എംഎസിലൂടെ ബസ്‌ടൈംടേബിള്‍ നിങ്ങളുടെ മൊബൈലിലെത്തും. എം-ഗവേര്‍ണസിന്റെ ഭാഗമായി കെഎസ്ആര്‍ടിസി തയ്യാറാക്കിയ എസ്എംഎസ് സേവനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.
എസ്എംഎസ് സേവനം ഒരുക്കിയത് കേരളസ്റ്റേറ്റ് ഐടി മിഷനാണ്. 537252 എന്ന നമ്പറിലേക്ക് സന്ദേശം അയയ്‌ക്കേണ്ടത്. KSRTC (start depot code end Depot Code) എന്ന രീതിയിലാണ് സന്ദേശം അയയ്‌ക്കേണ്ടത്.
ഇപ്പോള്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഡീലക്‌സ്, എസി സര്‍വീസുകളില്‍ മാത്രമാണ് ഈ സേവനം. ഇതു കൂടാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഇന്‍ഫോവീല്‍ എന്ന പദ്ധതിയും തുടങ്ങിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!