തേഞ്ഞിപ്പലം: ജീവനക്കാരുടെ സമരങ്ങള്‍കൊണ്ട് കലുഷിതമായ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിന് താല്‍ക്കാലിക മോചനം. സര്‍വകലാശാലക്ക് ഹൈടെക് മുഖം ലക്ഷ്യമിട്ട് വൈസ്ചാന്‍സലര്‍ 40 ദിന കര്‍മപരിപാടി ആവിഷ്കരിക്കുന്നു.ആദ്യപടിയായി ഭരണകാര്യാലയം, ഫിനാന്‍സ് വിഭാഗങ്ങളില്‍ ഇ-ഗവേണന്‍സ് ഡിസംബര്‍ ഒന്നിന് നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടുവകുപ്പുകളിലും ഇ-ഗവേണന്‍സ് ഇന്നലെ നടപ്പാക്കി. ജീവനക്കാരുടെ കൃത്യനിഷ്ഠത ലക്ഷ്യമിട്ട് പഞ്ചിങ് നടപ്പാക്കും.പുതുതായി നിര്‍മിച്ച വിവിധോദ്ദേശ്യ കെട്ടിടം ഈമാസം അവസാനത്തോടെ തുറക്കും. ജീവനക്കാര്‍ ഒരു മാസത്തിലേറെയായി നടത്തിയ സമരം തീര്‍ന്നതോടെ വി.സിയുടെ സ്വപ്ന പദ്ധതികള്‍ വേഗത്തിലാവും.
സമരക്കാരും അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് എംപ്ളോയീസ് യൂനിയന്‍െറ സമരം തീര്‍ന്നത്. അസിസ്റ്റന്‍റ്, ടൈപ്പിസ്റ്റ് നിയമനവുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിക്കുശേഷം ജീവനക്കാരുടെ പ്രബേഷന്‍, പ്രമോഷന്‍ സംബന്ധിച്ച് തീരുമാനമെടുക്കാനാണ് ധാരണയായത്.വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം, പ്രോ വൈസ് ചാന്‍സലര്‍ കെ. രവീന്ദ്രനാഥ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി സമര നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇന്‍റര്‍ യൂനിവേഴ്സിറ്റി ട്രാന്‍സ്ഫര്‍ നടപടികള്‍ വേഗത്തിലാക്കും. ജീവനക്കാര്‍ക്കെതിരെ രജിസ്ട്രാര്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കും. സമരം മൂലം സര്‍വകലാശാലയിലെ മുടങ്ങിയ നടപടികള്‍ വേഗത്തിലാക്കും.
അസിസ്റ്റന്‍റ്, ടൈപ്പിസ്റ്റ് എന്നിവരുടെ പ്രബേഷന്‍, പ്രമോഷന്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒക്ടോബര്‍ 20നാണ് ഇടത് ജീവനക്കാര്‍ സമരം തുടങ്ങിയത്.
സര്‍വകലാശാലാ ഭരണകാര്യാലയത്തിനുമുന്നില്‍ ജീവനക്കാരുടെ റിലേ നിരാഹാര സമരമാണ് നടത്തിയത്. സമരഭാഗമായി മനുഷ്യച്ചങ്ങല പോലുള്ള വിവിധ പരിപാടികളാണ് അരങ്ങേറിയത്.സമരം സര്‍വകലാശാലാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. സിന്‍ഡിക്കേറ്റംഗങ്ങളായ ആര്‍.എസ്. പണിക്കര്‍, പി.എം. നിയാസ്, ടി.പി. അഹമ്മദ്, എംപ്ളോയീസ് യൂനിയന്‍ നേതാക്കളായ പി. ഒമര്‍, എസ്. സദാനന്ദന്‍, വി. മോഹനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.വൈസ് ചാന്‍സലര്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പല പദ്ധതികളും സമരംമൂലം മുടങ്ങുന്ന സ്ഥിതിയായിരുന്നു. സമരം തീര്‍ന്നതോടെ ഇത്തരം പദ്ധതികള്‍ വേഗത്തിലാക്കും. സര്‍വകലാശാലയില്‍ ഏറെക്കാലമായി നടക്കാതെ പോയ പഞ്ചിങ് സംവിധാനമാണ് നടപ്പാവാന്‍ പോവുന്നത്.ജനുവരിയോടെ ഇ-ഗവേണന്‍സ് പൂര്‍ണമായി നടപ്പാക്കും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററാണ് ഇത് നടപ്പാക്കുന്നത്. വിവിധ ബ്രാഞ്ച് ഓഫിസര്‍മാര്‍ക്ക് ഫയലുകള്‍ കൈകാര്യം ചെയ്യാനാണ് ഇന്നലെ പരിശീലിപ്പിച്ചത്.

(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!