മനാമ: ബഹ്‌റിനില്‍ സ്വദേശി വനിതയ്ക്കു ഹെവി വെഹിക്കിള്‍ ലൈസന്‍സ് ലഭിച്ചു. ഫാത്തിയ എന്ന സ്ത്രീയാണ് ആണ് എല്ലാ കടമ്പകളും കടന്ന് ബഹ്‌റിനില്‍ ഹെവി ലൈസന്‍സ് ലഭിക്കുന്ന ആദ്യ വനിതയെന്ന വിശേഷണം സ്വന്തമാക്കിയത്.
ബഹ്‌റിനിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥയായ ഫാത്തിയ 16 മണിക്കൂര്‍ പരിശീലനത്തിനുശേഷമാണു ലൈസന്‍സ് സ്വന്തമാക്കിയത്. വിവാഹിതയായ ഫാത്തിയ മൂന്നു മക്കളുടെ അമ്മയാണ്.
ഹെവി ലൈസന്‍സ് നേടിയ ആദ്യവനിതയെന്ന പദവി സ്വന്തമായതോടെ രാജ്യത്ത് ഫാത്തിയയ്ക്ക് ഒരു താരത്തിന്റെ പരിവേഷമാണ് ലഭിക്കുന്നത്. മാധ്യമങ്ങളെല്ലാം അഭിമുഖത്തിനായി ഇവരെ സമീപിച്ചിരിക്കുകയാണ്. ആദ്യം ഡ്രൈവിങ് ലൈസന്‍സിനായുള്ള ശ്രമങ്ങള്‍ ഒരു തമാശയായിട്ടാണ് തുടങ്ങിയതെന്നും എന്നാല്‍ പിന്നീട് ഗൗരവത്തോടെ പരിശീലനം നേടിയാണ് ലൈസന്‍സ് സ്വന്തമാക്കിയതെന്നും ഫാത്തിയ പറയുന്നു.
ഒരു ചെറുകാര്‍ ഓടിക്കുന്നതിലും എത്രയോ വ്യത്യസ്തമാണ് ഒരു ഹെവി വാഹനം ഓടിക്കുന്നതെന്നും ഫാത്തിയ പറയുന്നു. ഇവ ഓടിക്കുമ്പോള്‍ റോഡിന്റെ വലിപ്പം അരികുകള്‍ എന്നിവയുടെ കാര്യത്തില്‍ നമുക്ക് നല്ല ബോധമുണ്ടായിരിക്കണമെന്നും ഗതാഗതനിയമങ്ങളെക്കുറിച്ച് അതിലേറെ അറിവുണ്ടായിരിക്കണമെന്നും ഫാത്തിയ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!