ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി എഡ്‌സര്‍വ് സോഫ്റ്റ്‌സിസ്റ്റംസുമായി ചേര്‍ന്ന് ടാറ്റാ ഡോകോമോ മൊബൈല്‍ ട്യൂട്ടര്‍ സംവിധാനം പരിചയപ്പെടുത്തുന്നു. ഇന്ത്യയിലെ എല്ലാ ഡോകോമോ വരിക്കാര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താനാകും. ഐഐടി-ജെഇഇ, എഐഇഇഇ പരീക്ഷകള്‍ക്ക് ഒരുങ്ങാന്‍ ടാറ്റാ ഡോകോമോയുടെ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ട്യൂട്ടര്‍ ഓണ്‍ മൊബൈല്‍ സഹായിക്കും. എഡ്‌സര്‍വ് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് മുതല്‍ പത്ത് രൂപ വരെയാണ് ഓരോ വീഡിയോ പരിശീലനത്തിനും ഉപഭോക്താക്കളില്‍ നിന്ന് ഡോകോമോ ഈടാക്കുക.
ലാംപ്‌സ്‌ഗ്ലോ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും എഡ്‌സര്‍വ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനസഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ വീഡിയോ, ടെക്സ്റ്റ്, ഇമേജ്, തത്സമയ ആശയവിനിമയം, പോഡ്കാസ്റ്റ് എന്നിവയിലൂടെയാണ് കമ്പനി പുതുതായി സേവനം എത്തിക്കാന്‍ പോകുന്നത്.
എവിടെ നിന്നും ഏത് സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഉപകരിക്കുകയാണ് എഡ്‌സര്‍വിന്റെ മൊബൈല്‍ ട്യൂട്ടര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. 'ടിഒഎം' എന്ന് ഇംഗ്ലീഷ് വലിയക്ഷരത്തില്‍ ടൈപ്പ് ചെയ്ത് 5333300 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ ട്യൂട്ടര്‍ ഓണ്‍ മൊബൈല്‍ സേവനം വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്‌ഫോണില്‍ ഉപയോഗപ്പെടുത്താമെന്ന് എഡ്‌സര്‍വ് സിഇഒയും ചെയര്‍മാനുമായ എസ്. ഗിരിധര്‍ അറിയിച്ചു. ഈ സേവനത്തിന് പ്രതിമാസം 30 രൂപയാണ് ഈടാക്കുക.
നോക്കിയയുമായി സഹകരിച്ചും കമ്പനി ഈ സേവനം ലഭ്യമാക്കുന്നുണ്ട്. ഹംതും ആപ്ലിക്കേഷനിലൂടെയാണ് നോക്കിയ ഫോണ്‍ ഉടമകള്‍ക്ക് ഇത് ആക്‌സസ് ചെയ്യാനാകുക. നോക്കിയയുടെ ഓവി ആപ്ലിക്കേഷന്‍ സ്റ്റോറിലാണ് ഈ ആപ്ലിക്കേഷനുള്ളത്.

(courtesy:www.gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!