ന്യൂയോര്‍ക്ക്: ലിബിയയുടെ മുന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ ദാരുണമായ അന്ത്യവും സൈബര്‍ ലോകം ആയുധമാക്കുന്നു. ഇവര്‍ക്ക് കേണല്‍ ഗദ്ദാഫിയ്ക്ക് വൈറസായി പുനര്‍ജന്മം നല്‍കിയിരിക്കുകയാണ്. ഗദ്ദാഫിയുടെ അന്ത്യനിമിഷങ്ങള്‍ എന്ന പേരില്‍ ലഭിയ്ക്കുന്ന ഇമെയിലിലാണ് ഗദ്ദാഫി വൈറസുള്ളത്.
ഇത്തരത്തിലൊരു മെയില്‍ കിട്ടിയാല്‍ ഏകാധിപതിയുടെ അന്ത്യനിമിഷങ്ങള്‍ കണ്ടുകളയാമെന്നുകരുതി ചാടിപ്പിടിച്ച് മെയില്‍ തുറക്കുന്നതിന് മുമ്പേ രണ്ടുവട്ടം ചിന്തിയ്ക്കു. ചിലപ്പോള്‍ മെയില്‍ തുറക്കുന്ന നിമിഷം വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറിനെ താറുമാറാക്കും.
പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ തകര്‍ക്കുന്ന മാരകവൈറസാണത്രേ ഗദ്ദാഫിച്ചിത്രങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പി എടുത്ത ഗദ്ദാഫിയുടെ അവസാനചിത്രങ്ങള്‍ എന്ന പേരിലാണ് വൈറസ് ഇമെയിലില്‍ എത്തുക. ഇത്തരത്തിലുള്ള മെയിലുകള്‍ കിട്ടിയാല്‍ തുറക്കരുതെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ലോകശ്രദ്ധ നേടുന്ന സംഭവങ്ങളെല്ലാം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുകയാണ്. അല്‍ക്വയ്ദയുടെ മുന്‍ തലവന്‍ ലാദനെ യുഎസ് സേന വധിച്ചപ്പോഴും ഇത്തരം വൈറസുകള്‍ പടര്‍ന്നിരുന്നു.
മുമ്പെല്ലാം ഹോളിവുഡില്‍ നിന്നുള്ള സുന്ദരിമാരുടെ നഗ്നതയെയും മറ്റുമായിരുന്നു ഇതിനുള്ള ആയുധമാക്കിയിരുന്നത്. ഇപ്പോഴാണെങ്കില്‍ ഈ ട്രെന്റ് മാറി ലാദനെയും ഗദ്ദാഫിയെയുമെല്ലാം സൈബര്‍ കുറ്റവാളികള്‍ ആയുധമാക്കുകയാണ്.

(courtesy: http://malayalam.oneindia.in/news/world)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!