ജിദ്ദ: പ്രവാസികള്‍ക്ക് ഏറെ ഗുണകരമാവുന്ന ഒരുപിടി നൂതന പദ്ധതികള്‍ ഫെഡറല്‍ ബാങ്ക് ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണെന്ന് ബാങ്ക് രാജ്യാന്തര വിനിമയങ്ങളുടെ ചുമതലയുള്ള എ. സുരേന്ദ്രന്‍ വ്യക്തമാക്കി. 80,000 കോടി രൂപയുടെ ഇടപാടുകളാണ് ബാങ്ക് നടപ്പു വര്‍ഷം നടത്തുന്നത്. ഇതില്‍ 21 ശതമാനം പ്രവാസികളുടെ വിഹിതമാണെന്നും ക്രൗണ്‍ പ്ലാസയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനാല്‍ തന്നെ പ്രവാസി മലയാളികള്‍ക്ക് മുന്തിയ പരിഗണനയാണ് ബാങ്ക് നല്‍കുന്നത്. ഗള്‍ഫില്‍ പലയിടങ്ങളിലും തിരഞ്ഞെടുത്ത ഇടപാടുകാരെ പങ്കെടുപ്പിച്ച് ബാങ്ക് പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. ജിദ്ദയില്‍ ബുധനാഴ്ച രാത്രി എട്ടുമണിക്ക് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് 'ടുഗദര്‍ വി ഗാദര്‍' എന്ന ബ്രാന്‍ഡ് നെയിമില്‍ ഇത്തരത്തിലുള്ള പരിപാടി നടക്കുന്നുണ്ട്. ലോകത്തെവിടെനിന്നും ഓണ്‍ ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിനുള്ള സൗകര്യം ഫെഡറല്‍ ബാങ്ക് നല്‍കുന്നുണ്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
എന്‍.ആര്‍.ഇ. അക്കൗണ്ട് ഉടമകള്‍ക്കായി ബാങ്ക് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്‌കരിക്കുകയാണ്. പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം ഇത് അനുവദിക്കുന്നില്ല. പത്ത് ലക്ഷം രൂപ വരെ കവറേജ് കിട്ടുന്ന പദ്ധതിയിലെ ആദ്യവര്‍ഷ പ്രീമിയം ബാങ്ക് തന്നെ വഹിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഏകദേശം 400 രൂപയാണ് പ്രീമിയമായി അടക്കേണ്ടത്. മറ്റ് ഇന്‍ഷുറന്‍സ് പ്രീമിയം തുകകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് തുച്ഛമായ സംഖ്യയാണെന്ന് ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ച് ഫെഡ്- ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഫെഡറല്‍ ബാങ്ക് 66 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 66 പുതിയ ശാഖകള്‍ തുറക്കുകയാണെന്നും ഇതില്‍ 44 എണ്ണവും പ്രവാസികള്‍ക്കു കൂടി ഗുണകരമാകുന്ന സ്ഥലങ്ങളിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുമായി ആറ് ഉദ്യോഗസ്ഥര്‍ നിലവില്‍ സൗദി അറേബ്യയില്‍ സജീവമാണ്. പുതുതായി ആറ് പേര്‍ കൂടി ഉടന്‍ നിയമിതരാവും. ബാങ്ക് എം.ഡി. യായി അടുത്തിടെ ചുമതലയേറ്റ ശ്യാം ശ്രീനിവാസന്റെ നേതൃത്വത്തില്‍ പുതിയ ആശയങ്ങളും നയപരിപാടികളും നടപ്പിലാക്കി വരികയാണ്. ലോക സാമ്പത്തിക ഫോറത്തിലേയ്ക്ക് ബാങ്കിന് ക്ഷണം ലഭിച്ചത് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!