അബൂദബി: വ്യാജ മൊബൈല്‍ ഫോണുകള്‍ക്കെതിരെ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി നിര്‍ദേശപ്രകാരം ശക്തമായ നടപടി തുടങ്ങി. വ്യാജ ഫോണ്‍ ഉപയോഗിക്കുന്ന വരിക്കാര്‍ക്ക് ഡു ഇതുസംബന്ധിച്ച എസ്.എം.എസ് അയക്കുന്നുണ്ട്. ഇത്തിസാലാത്ത് ഉടന്‍ എസ്.എം.എസ് അയക്കും.
രാജ്യത്തൊട്ടാകെ ഡു വരിക്കാരില്‍ 53,000 പേര്‍ ഉപയോഗിക്കുന്നത് വ്യാജ ഫോണാണെന്ന് വ്യക്തമായി. അതേസമയം, ഇത്തിസാലാത്ത് വരിക്കാരില്‍ 17,000 പേര്‍ക്കാണ് വ്യാജ ഫോണുള്ളത്. ഒൗദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് ഉപയോഗത്തിലുള്ള വ്യാജ ഫോണുകളുടെ എണ്ണം 70,000 ആണ്.
വ്യാജ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഒഴിവാക്കി, പകരം ഒറിജിനല്‍ ഫോണ്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചാണ് ഡു സന്ദേശം അയക്കുന്നത്. ഡിസംബര്‍ 31നകം ഒറിജിനല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ളെങ്കില്‍ എല്ലാ സര്‍വീസുകളും റദ്ദാക്കുമെന്നും അറിയിക്കുന്നുണ്ട്. നടപടിയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍, സര്‍വീസ് റദ്ദാക്കുന്നതിന് മുമ്പ് ഇത്തരം വരിക്കാരെ ഫോണില്‍ വിളിച്ച് കാര്യം അറിയിക്കുമെന്ന് ഡു വാണിജ്യകാര്യ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഫരീദ് ഫരീദൂനി പറഞ്ഞു.
വ്യാജ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉടന്‍ എസ്.എം.എസ് അയച്ചുതുടങ്ങുമെന്ന് ഇത്തിസാലാത്ത് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്‍റ് ജാബിര്‍ അല്‍ ജനാഹി പറഞ്ഞു. നിശ്ചിത സമയപരിധിക്കകം ഫോണ്‍ മാറ്റാത്ത വരിക്കാര്‍ക്കുള്ള സേവനങ്ങള്‍ റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, വ്യാജ ഫോണ്‍ ഉപയോഗിക്കുന്നവരെ ഇത് ഒഴിവാക്കുകയോ അധികൃതര്‍ക്ക് കൈമാറുകയോ ചെയ്യുന്നതിന് പ്രേരിപ്പിക്കാനുള്ള നടപടികള്‍ ഡുവും ഇത്തിസാലാത്തും പരിഗണിച്ചുവരികയാണ്.
ഇവര്‍ക്ക് വില കുറഞ്ഞ ഫോണുകള്‍ ഡു സൗജന്യമായി നല്‍കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇങ്ങനെ ഫോണ്‍ നല്‍കാന്‍ പദ്ധതിയില്ളെന്നാണ് ഫരീദ് ഫരീദൂനി വ്യക്തമാക്കിയത്. എന്നാല്‍, ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ഡിസ്കൗണ്ടില്‍ ഫോണ്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ അനുമതി പ്രകാരം ചില ഇളവുകള്‍ അനുവദിക്കാന്‍ ഇത്തിസാലാത്ത് ആലോചിക്കുന്നുണ്ട്. വ്യാജ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരായിരിക്കും. ഇതില്‍ പലരും പുതിയ ഫോണ്‍ ഉടനെ വാങ്ങാന്‍ സാധിക്കാതെ തല്‍കാലം കണക്ഷന്‍ വേണ്ടെന്ന് വെച്ച് ഇന്‍റര്‍നെറ്റ് മുഖേനയുള്ള ഫോണ്‍ വിളിയിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായേക്കാം. ഇത് ഒഴിവാക്കാന്‍ രണ്ടു കമ്പനികളും അവസാന നിമിഷം ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത ഏറെയാണ്. 2012 ജനുവരി ഒന്നു മുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനാണ് റഗുലേറ്ററി അതോറിറ്റി ഡുവിനോടും ഇത്തിസാലാത്തിനോടും നിര്‍ദേശിച്ചത്.

- ദുബായ്.
നിങ്ങളുടെ മൊബൈല്‍ വ്യാജമാണോ എന്ന് അറിയാന്‍
* # 06 # എന്ന് മൊബൈലില്‍ ടൈപ്പ് ചെയ്യുക. അതിനു ശേഷം മൊബൈലില്‍ കാണുന്ന IMEI ( International Mobile Equipment Identity (IMEI) number) നമ്പര്‍ 8877 എന്നാ നമ്പറില്‍ SMS അയക്കുക. നിങ്ങള്ക്ക് ഉടന്‍ മറുപടി മെസേജ് കിട്ടുന്നതായിരിക്കും .
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!