കൊച്ചി: വീട്ടില്‍ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി റോഡരികില്‍ ഉപേക്ഷിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ക്രിമിനല്‍ കേസെടുക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും പോലീസിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇത് നടപ്പിലാവുന്നുണ്ടെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാലിന്യങ്ങള്‍ വഴിയരികിലേക്ക് വലിച്ചെറിയുന്ന പ്രവണത നഗരപ്രദേശങ്ങളിലും മറ്റും കൂടുതലാണെന്ന് ഹരജി പരിഗണിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഇത്.

(courtesy;gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!