തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കണമെന്ന് കെഎസ്ഇബി വീണ്ടും വൈദ്യുതി റെഗുലേറ്ററി കമ്മീഷനോടാവശ്യപ്പെട്ടു. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പുറമേ നിന്ന് വൈദ്യുതി വാങ്ങിയതിലെ നഷ്ടം നികത്താന്‍ സര്‍ചാര്‍ജ് കൂടിയേ കഴിയൂ എന്നാണ് ബോര്‍ഡിന്റെ നിലപാട്. താപവൈദ്യുതി വാങ്ങിയവകയില്‍ 170 കോടി രൂപയുടെ അധികബാധ്യത ഉണ്ടായതായാണ് കെഎസ്ഇബി യുടെ അപേക്ഷയില്‍ പറയുന്നത്. പ്രതിമാസം 120 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് യൂണിറ്റിന് 25 പൈസ നിലവില്‍ സര്‍ചാര്‍ജായി ഈടാക്കുന്നുണ്ട്. ഇതിനുപുറമേയാണ് കെഎസ്ഇബി യുടെ ആവശ്യം.
(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!