ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കായൊരു വാര്‍ത്ത. സ്മാര്‍ട്‌ഫോണ്‍ പോക്കറ്റില്‍ നിന്നെടുക്കാതെ ഇതിലൂടെ എളുപ്പത്തില്‍ ഷോപ് ചെയ്യാം. ഇതിനായി ഒരു മൊബൈല്‍ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ ഉപഭോക്താക്കളെ സഹായിക്കും. ഇലക്‌ട്രോണിക് പേയ്‌മെന്റ് കമ്പനിയായ സ്‌ക്വയര്‍ ആണ് കാര്‍ഡ് കെയ്‌സ് എന്ന ഈ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്. വാങ്ങിയ സാധനത്തിന്റെ പണം നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പേര് മാത്രം നല്‍കിയാല്‍ മതിയാകും.
''വന്ന് പേര് പറഞ്ഞ് പോകാം. ഇത് മികച്ചൊരു പേയ്‌മെന്റ് അനുഭവമാണ് പ്രദാനം ചെയ്യുന്നത്'' സ്‌ക്വയറിന്റെ പ്രോഡക്റ്റ്‌സ് ഡയറക്ടര്‍ മേഗന്‍ ക്വിന്‍ പറഞ്ഞു.
കടയുടെ 100 മീറ്റര്‍ അടുത്തുള്ള ഉപഭോക്താക്കളെ കണ്ടെത്തി, ഓട്ടോമാറ്റിക്കായി ഓപണ്‍ ആകുന്ന ആപ്ലിക്കേഷനാണിതെന്ന് കമ്പനി പരിചയപ്പെടുത്തുന്നു. ഉപഭോക്താവിന്റെ പേരും മറ്റുമടങ്ങുന്ന വിശദാംശങ്ങള്‍ ആപ്ലിക്കേഷന്‍ കടയുടമക്ക് നല്‍കി, ഉപഭോക്താവിന്റെ ക്രഡിറ്റ് കാര്‍ഡില്‍ നിന്നും ഉത്പന്നത്തിന്റെ പണം ഈടാക്കാന്‍ സഹായിക്കുന്നു.
യുഎസില്‍ ഈ ആപ്ലിക്കേഷന് ഏറെ സ്വീകാര്യത ലഭിച്ചുവരുന്നതായി കമ്പനി അറിയിച്ചു. 2012 ഓടെ ഈ ആപ്ലിക്കേഷനെ ആഗോളവിപണിയിലേക്ക് അവതരിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകുക.
നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയില്‍ അധിഷ്ഠികമായ ധാരാളം പേയ്‌മെന്റ് സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. എങ്കിലും ഫോണ്‍ പുറത്തെടുത്തോ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഫോണ്‍ സൈ്വപ്പ് ചെയ്‌തോ ഒക്കെയാണ് ഈ ആപ്ലിക്കേഷനുകളെ ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ഫോണോ കാര്‍ഡോ പുറത്തെടുക്കാതെ തന്നെ പേയ്‌മെന്റ് നടത്താനാകുമെന്ന സവിശേഷതയാണ് ഈ സംവിധാനത്തെ ശ്രദ്ധേയമാക്കുന്നത്. പേപാല്‍, ഗൂഗിള്‍ ഉള്‍പ്പടെ പല കമ്പനികളും സ്മാര്‍ട്‌ഫോണുകള്‍ക്കായുള്ള പേയ്‌മെന്റ് സംവിധാനങ്ങള്‍ ഇപ്പോഴും അവതരിപ്പിക്കുന്നുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!