[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, നവംബർ 21, 2011

സ്‌കൈപില്‍ ഫേസ്ബുക്ക് വീഡിയോ ചാറ്റ് സൗകര്യം !!

സ്‌കൈപ് ഉപയോക്താക്കള്‍ക്ക് അവരുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുമായി വീഡിയോ ചാറ്റ് നടത്താന്‍ സഹായിക്കുന്ന സൗകര്യം നിലവില്‍ വന്നു. ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ നിന്ന് വീഡിയോ കോള്‍ സ്വീകരിക്കാനും സ്‌കൈപിലെ ഫേസ്ബുക്ക് വീഡിയോ ചാറ്റിംഗിലൂടെ സാധിക്കുമെന്ന് ഇന്റര്‍നെറ്റ് ഫോണ്‍ സര്‍വ്വീസ് ദാതാക്കളായ സ്‌കൈപ് അറിയിച്ചു.
സൗജന്യമായി ലഭിക്കുന്ന ഈ സൗകര്യം നിലവില്‍ ബീറ്റ (പരീക്ഷണ) പതിപ്പായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മാക് ഉപയോക്താക്കള്‍ക്കും പിസി ഉപയോക്താക്കള്‍ക്കും ഈ ബീറ്റ പതിപ്പ് ലഭിക്കും.
ഇക്കഴിഞ്ഞ ജൂലൈ മുതല്‍ ഫേസ്ബുക്ക് സൈറ്റിലൂടെ സ്‌കൈപ് പിന്തുണയുള്ള വീഡിയോചാറ്റിംഗ് നടത്താന്‍ പിസികളില്‍ വെബ്ക്യാം സൗകര്യമുള്ളവര്‍ക്ക് സാധിച്ചിരുന്നു. വീഡിയോ കമ്പോണന്റ് ഒന്നുമില്ലെങ്കിലും സ്‌കൈപ് ഇന്‍സ്റ്റന്റ് മെസേജിംഗ് സൗകര്യത്തിലൂടെ ഫേസ്ബുക്ക് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യവും ആദ്യമേ ഇറങ്ങിയിട്ടുണ്ട്.
ഈ വര്‍ഷാദ്യം മുതല്‍ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈപ് ഇന്റര്‍നെറ്റ് വഴി കോള്‍ ചെയ്യാനും വീഡിയോ ചാറ്റിംഗ് നടത്താനും ഇന്‍സ്റ്റന്റ് മെസേജിംഗ് ചെയ്യാനും അനുവദിക്കുന്ന സേവനമാണ്. സ്‌കൈപിന്റെ മിക്ക സേവനങ്ങളും സൗജന്യമാണെങ്കിലും കമ്പ്യൂട്ടറില്‍ നിന്ന് ഫോണിലേക്ക് വിളിക്കാനനുവദിക്കുന്ന സേവനവും മറ്റും ചെറിയ ചാര്‍ജ്ജ് ഈടാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
''കോടിക്കണക്കിനാളുകള്‍ക്ക് ആശയവിനിമയം നടത്താന്‍ സഹായിക്കുകയാണ് സ്‌കൈപിന്റെ ലക്ഷ്യം. പ്രധാനമായും വീഡിയോ അധിഷ്ഠിത ആശയവിനിമയങ്ങള്‍. ഫേസ്ബുക്കുമായി പ്രവര്‍ത്തിക്കുമ്പോള്‍ കമ്പനി ആ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായാണ് അനുഭവപ്പെടുന്നത്'' സ്‌കൈപ് ചീഫ് ടെക്‌നോളജി സ്ട്രാറ്റജിസ്റ്റ് ജോനാഥന്‍ റോസന്‍ബര്‍ഗ് പറഞ്ഞു.
ഫേസ്ബുക്ക് 80 കോടി ഉപയോക്താക്കളുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതേ സമയം 17 കോടി ഉപയോക്താക്കളാണ് സ്‌കൈപിന്റെ പിന്‍ബലം. സ്‌കൈപിന്റെ ഉടമസ്ഥരായ മൈക്രോസോഫ്റ്റിന് ഫേസ്ബുക്കിലും ചെറിയൊരു ഓഹരിയുണ്ട്.
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത