ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി. പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ അത്യാവശ്യമായതിനാല്‍ ജലവിഭവ മന്ത്രി പി.ജെ.ജോസഫും, റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തിങ്കളാഴ്ച ഡല്‍ഹിക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറില്‍ ദുരന്തനിവാരണത്തിനായി ഡിജിറ്റല്‍സിസ്റ്റം അടങ്ങിയ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്നു റവന്യൂ മന്ത്രിയും അറിയിച്ചു.
കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സ്വാള്‍, ആഭ്യന്തരമന്ത്രി പി.ചിദംബരം, പ്രതിരോധ മന്ത്രി എ.കെ.ആന്റണി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആശങ്ക അറിയിക്കും. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരില്‍ കാണുന്നതിന് സംസ്ഥാനത്തുനിന്നുള്ള എം.പി.മാരുടെ സെക്രട്ടറിയായ കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ നേതൃത്വത്തില്‍ ശ്രമിച്ചുവരികയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അണക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ പ്രവചിക്കാന്‍ പോലും പറ്റാത്തഭീതിജനകമായതാണ്. തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനത്തില്‍ ഡാമിന്റെ അടിത്തറ തകര്‍ന്നിരിക്കുകയാണ്. പ്രഭവ സ്ഥാനമായ നെടുങ്കണ്ടത്ത് കഴിഞ്ഞദിവസം റിക്ടര്‍ സ്‌കെയിലില്‍ 2.7 വരുന്ന ഭൂചലനമാണ് രേഖപ്പെടുത്തിയത്. റിക്ടര്‍സ്‌കെയിലില്‍ 6.5 വരുന്ന ഭൂചലനമുണ്ടായാല്‍ ഡാമിന്റെ അടിത്തറ തകരും. നെടുങ്കണ്ടത്ത് കനത്തമഴ തുടരുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. ഡാമിന്റെ ബലക്ഷയം 35 ലക്ഷത്തോളം ജനങ്ങള്‍ക്ക് ഭീഷണിയാണ്. തമിഴ്‌നാടിന് കൃഷി ആവശ്യത്തിനുള്ള ജലവിതരണത്തില്‍ കുറവുവരാത്ത സാഹചര്യത്തില്‍ കേരളത്തിലെ മൂന്ന് ജില്ലകളിലെ ജനങ്ങളുടെ സുരക്ഷ മാനിച്ച് പുതിയഡാം പണിയുന്നതിന് കേന്ദ്രം അനുമതി തരികയാണ് വേണ്ടത്. പുതിയ ഡാമിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.

(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!