വാഷിംഗ്ടണ്‍: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ദേഹപരിശോധന നടത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ അമേരിക്ക പിരിച്ചുവിട്ടു. പ്രശ്‌നത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഗതാഗത സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. സെപ്തംബര്‍ 29 ന് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വച്ചാണ് രണ്ടു തവണ കലാമിനെ ദേഹപരിശോധനക്ക് വിധേയനാക്കിയത്. ആദ്യം വിമാനത്താവളത്തില്‍ വച്ചും പിന്നീട് വിമാനത്തില്‍ ഇരിക്കുമ്പോഴുമായിരുന്നു പരിശോധന. വിമാനത്തിനുള്ളില്‍ വച്ച് അദ്ദേഹത്തിന്റെ കോട്ടും ഷൂസും പരിശോധനയുടെ പേരില്‍ ഊരി വാങ്ങിയിരുന്നു. കലാമിന്റെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് ചെവിക്കൊണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അമേരിക്ക ഖേദപ്രകടനം നടത്തിയിരുന്നു.
(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!