[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ബുധനാഴ്‌ച, നവംബർ 02, 2011

നിര്‍ഭാഗ്യവാന്മാരെ തേടിയെത്തുന്ന കോടികള്‍!!

ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ സന്ദേശങ്ങളയച്ച്‌ പണം തട്ടുന്ന വമ്പന്‍ അന്താരാഷ്‌ട്ര തട്ടിപ്പു സംഘങ്ങള്‍ കേരളത്തെ പിടിമുറുക്കിയിരിക്കയാണ്‌. മനഃശാസ്‌ത്രപരമായും അതീവ ബുദ്ധിപൂര്‍വ്വവുമായി ആസൂത്രണം ചെയ്യുന്ന ഇത്തരം തട്ടിപ്പു സംഘങ്ങളുടെ വലയില്‍പ്പെട്ട്‌ നിരവധിപേര്‍ക്ക്‌ പണം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. പലരും മാനഹാനി ഓര്‍ത്ത്‌ പുറത്ത്‌ പറയാന്‍ മടിക്കുന്നു. ഇത്തരം തട്ടിപ്പു സംഘങ്ങള്‍ ആവശ്യമായ തെളിവുകളും മേല്‍വിലാസങ്ങളും ഒന്നും കൊടുക്കാറില്ല. അഥവാ കൊടുക്കുന്നുണ്ടെങ്കില്‍ വ്യാജമോ ഇന്ത്യക്ക്‌ പുറത്തുള്ള അഡ്രസ്സുകളോ ആയിരിക്കും. ഇക്കാരണത്താല്‍ ഇതിന്‌ പിന്നിലുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ പരാതിപ്പെടാനോ നിയമനടപടി സ്വീകരിക്കാനോ ബുദ്ധിമുട്ടുകള്‍ ഏറെയാണ്‌.
ഇക്കഴിഞ്ഞ മാര്‍ച്ച്‌ 18-ാം തീയതി മലപ്പുറം ജില്ലയിലെ `കൊണ്ടോട്ടി'യിലുള്ള ഒരു ആയൂര്‍വേദ ഡോക്‌ടര്‍ക്ക്‌ നഷ്‌ടപ്പെട്ടത്‌ 45 ലക്ഷം രൂപയാണ്‌. വിദേശ ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന 15 മില്യണ്‍ ഡോളര്‍ കൈവശപ്പെടുത്താമെന്നും അതിനുള്ള ചിലവുകള്‍ക്കായി 30 ശതമാനം തുക മുന്‍കൂര്‍ നല്‍കണമെന്നുമെന്നായിരുന്നു ഇ-മെയില്‍ സന്ദേശം. ഇതുപ്രകാരം പല തവണയായി ഇവരുടെ രഹസ്യ അക്കൗണ്ടിലേക്ക്‌ ഈ ഡോക്‌ടര്‍ പണം നിക്ഷേപിക്കുകയായിരുന്നു. `റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍.ബി.ഐ)യുടെ ഡല്‍ഹി ബ്രാഞ്ചിലേക്ക്‌ പണം ട്രാന്‍സ്‌ഫര്‍ ചെയ്‌തിട്ടുണ്ട്‌' എന്ന സന്ദേശം നല്‍കിയശേഷം 30 ശതമാനത്തില്‍ ശേഷിക്കുന്ന തുക കൈപ്പറ്റാന്‍ വേണ്ടിയാണ്‌ നൈജീരിയക്കാരായ ജോണ്‍സണ്‍ ഞലോണി ഉലാന്‍ഡോ (34) മൈക്കിള്‍ ഒബ്രിയേ മുസാബ (34) എന്നിവര്‍ കൊണ്ടോട്ടിയിലെത്തിയത്‌. ഈ യുവാക്കള്‍ ഡോക്‌ടര്‍ക്ക്‌ നല്‍കിയ പെട്ടി തുറന്ന്‌ നോക്കിയപ്പോള്‍ കുറെ കറുത്ത കടലാസുകളും പശയും ആയിരുന്നു ഡോക്‌ടര്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌. സംശയം തോന്നിയ ഡോക്‌ടര്‍ പോലീസില്‍ വിവരം അറിയിക്കുകയും മലപ്പുറം എസ്‌.പി-എസ്‌. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടുകയും ചെയ്‌തു. ഇവര്‍ രാജ്യാന്തര ബന്ധമുള്ള തട്ടിപ്പു സംഘാംഗങ്ങളാണെന്നും ഇവരില്‍ ഒരാള്‍ സ്‌പെയിനില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്‌.പി കെ.സുദര്‍ശന്‍ പ
റഞ്ഞു.
ഇത്തരത്തിലുള്ള പല തട്ടിപ്പുകളും നാടിന്റെ പലഭാഗത്തും നടക്കുന്നുണ്ട്‌. മഞ്ചേരിക്കടുത്ത്‌ ഒരാള്‍ക്ക്‌ കിട്ടിയ മൊബൈല്‍ സന്ദേശം `സുനാമിയില്‍ മരണമടഞ്ഞ ഒരു കോടീശ്വരന്റെ അനാഥമായി കിടക്കുന്ന ബാങ്ക്‌ ബാലന്‍സ്‌ കൈക്കലാക്കാം' എന്നാണ്‌. ഈ അടുത്ത കാലത്ത്‌ എസ്‌.എം.എസ്‌ തട്ടിപ്പിലൂടെ കൊച്ചി സ്വദേശിയായ ഒരു യുവതിക്ക്‌ ഇപ്രകാരം നഷ്‌ടപ്പെട്ടത്‌ 25,000 രൂപയാണ്‌!!
കോടിക്കണക്കിന്‌ ഡോളറുകളും പൗണ്ടുകളും യൂറോയും ലോട്ടറി കിട്ടിയതായും സമ്മാനം കിട്ടിയതുമായ സന്ദേശങ്ങളും ഇത്തരത്തില്‍ കേരളത്തില്‍ പലര്‍ക്കും എത്തുന്നുണ്ട്‌. റിസര്‍വ്‌ ബാങ്കിന്റെയും പ്രമുഖ കമ്പനികളുടെയും പേരും അഡ്രസ്സും കരുവാക്കിയാണ്‌ ഈ തട്ടിപ്പുസംഘം ഇപ്പോള്‍ കളിക്കുന്നത്‌. മൊബൈല്‍ ഫോണ്‍ ദാതാക്കളുമായി ബന്ധപ്പെട്ടാല്‍ അവര്‍ കൈമലര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. ഈ തട്ടിപ്പിനെതിരെ റിസര്‍വ്‌ ബാങ്ക്‌ ഈയിടെ പത്രങ്ങളിലൂടെ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നെങ്കിലും ഇപ്പോഴും തട്ടിപ്പില്‍ അകപ്പെടുന്നവര്‍ ഏറെയാണ്‌!
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഈ ലേഖകന്‌ ലഭിച്ചത്‌ അഞ്ചു ലക്ഷം രൂപയുടെ യു.കെ.യില്‍ നിന്നുള്ള സമ്മാനവും ആസ്‌ട്രേലിയന്‍ ഭാഗ്യക്കുറിയുടെ 10 ലക്ഷം ഡോളറുമാണ്‌! ഇതില്‍ മൂന്നു കോടി 63 ലക്ഷം രൂപ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഡല്‍ഹി ബ്രാഞ്ചില്‍ കിടക്കുകയാണത്രേ! പത്തുലക്ഷം ഡോളര്‍ നൈജീരിയയിലുള്ള ആക്‌സിസ്‌ ബാങ്കിലും കിടക്കുന്നു!! ഇവ രണ്ടും എന്റെ അക്കൗണ്ടിലേക്ക്‌ ട്രാന്‍സഫര്‍ ചെയ്യണമെങ്കില്‍ അവര്‍ക്ക്‌ നിശ്ചിത ഡോളര്‍ മുന്‍കൂര്‍ ആയി ഞാന്‍ കൊടുക്കണം. ഇതിന്റെ ഒറിജിനല്‍ രേഖയും അവര്‍ അയച്ചു തന്നിരുന്നു.
24-07-2010-ലാണ്‌ എനിക്ക്‌ ആദ്യത്തെ എസ്‌.എം.എസ്‌ കിട്ടുന്നത്‌. ബ്രിട്ടീഷ്‌ സര്‍ക്കാറും സെല്‍ഫ്‌ ഡവലപ്‌മെന്റ്‌ കമ്പനിയും ചേര്‍ന്നൊരുക്കിയ ഒരു സമ്മാന പദ്ധതിയില്‍ എന്റെ ഫോണ്‍ നമ്പറിനാണ്‌ പ്രൈസ്‌ അടിച്ചിരിക്കുന്നത്‌ (50,000 പൗണ്ട്‌) അതുകൊണ്ട്‌ പ്രൈസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. മാക്‌സുമായി ബന്ധപ്പെടണം. ബന്ധപ്പെടാനുള്ള ഇ-മെയില്‍ വിലാസവും നല്‍കിയിരുന്നു. spde@live.com എന്ന ഇ-മെയിലില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ആദ്യം ആവശ്യപ്പെട്ടത്‌ അഡ്രസ്‌, ഫോട്ടോ, ഔദ്യോഗിക രേഖ എന്നിവയാണ്‌. അത്‌ അയച്ചുകൊടുത്തപ്പോള്‍ വിവരം തന്നത്‌ താങ്കളുടെ സമ്മാനത്തുക spdeയുടെ താല്‌ക്കാലിക ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുകയാണ്‌. ഈ തുക താങ്കളുടെ സ്വന്തം അക്കൗണ്ടിലേക്ക്‌ മാറ്റാനുള്ള ഒരു സമ്മതപത്രം തയ്യാറാക്കി ഇ-മെയില്‍ അയക്കാനായിരുന്നു. ഇത്‌ തയ്യാറാക്കി അയച്ചപ്പോള്‍ കിട്ടിയ വിവരം (3-7-10) യു.കെ. സര്‍ക്കാറിന്റെ ഡിപ്ലോമാറ്റിക്ക്‌ ഏജന്റ്‌ മി.ഹെന്‍ട്രി ബോബ്‌ എന്നയാള്‍ 4-8-2010-ന്‌ ബ്രിട്ടീഷ്‌ എയര്‍വേയ്‌സില്‍ ഇവിടെ നിന്നും പുറപ്പെടുന്നുണ്ട്‌. രണ്ടാം തീയതി നിങ്ങളുടെ നാട്ടില്‍ എത്തി എല്ലാം ക്ലിയര്‍ ചെയ്‌തതിനു ശേഷമേ അദ്ദേഹം ബ്രിട്ടനിലേക്ക്‌ മടങ്ങുകയുള്ളൂ എന്നാണ്‌ ഡി.ഡി.അടങ്ങിയ സമ്മാനപ്പെട്ടിയും കൊണ്ടു വരുന്നുണ്ട്‌ എന്ന്‌ ആ നീണ്ട ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സന്ദേശത്തോടൊപ്പം ഹെന്‍ട്രി ബോബിന്റെ പാസ്‌പോര്‍ട്ട്‌ കോപ്പി, ഐഡന്റിറ്റി കാര്‍ഡ്‌, എനിക്ക്‌ കിട്ടിയ സമ്മാനത്തുകയുടെ രേഖ എന്നിവയും അറ്റാച്ച്‌ ചെയ്‌തിരുന്നു.
2-08-2010ന്‌ ഉച്ചക്ക്‌ `ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിലെ കസ്റ്റംസ്‌ ഓഫീസര്‍ സുശീല്‍ കുമാര്‍' എന്ന്‌ സ്വയം പരിചയപ്പെടുത്തിയ ഒരാളുടെ ഫോണ്‍കോള്‍ വന്നു. `താങ്കളുടെ സമ്മാനം പുറത്ത്‌ എത്തിക്കണമെങ്കില്‍' ഫോറിന്‍ റെമിറ്റന്‍സ്‌ ആക്‌ട്‌ പ്രകാരം താങ്കള്‍ ഉടനെ 25,000 രൂപ അടയ്‌ക്കണം' എന്ന്‌ ഹിന്ദിയില്‍ പറഞ്ഞു. ഹെന്‍ട്രി ബോബ്‌ വരാതെ പണം അടയ്‌ക്കാന്‍ സാധ്യമല്ല എന്നായി ഞാന്‍. അതോടെ പിന്നീടുള്ള സംസാരം ഹെന്‍ട്രി ബോബ്‌ എന്ന്‌ പരിചയപ്പെടുത്തി ഇംഗ്ലീഷിലായിരുന്നു. പണം അയച്ചു കൊടുക്കേണ്ട അക്കൗണ്ട്‌ നമ്പറും എസ്‌.എം.എസ്‌ ആയി അയച്ചു തന്നു. വ്യക്തിയുടെ പേ രില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറല്ല എന്ന്‌ അറിയിച്ചപ്പോള്‍ റിസര്‍വ്‌ ബാങ്കിന്റെ ഡല്‍ഹി ബ്രാഞ്ചില്‍ സമ്മാനത്തുക നിക്ഷേപിച്ചിട്ടുണ്ട്‌ എന്ന്‌ വൈകുന്നേരം അഞ്ചുമണിയോടെ വിളിച്ചു പറഞ്ഞു. താങ്കളുടെ അക്കൗണ്ട്‌ ക്ലിയര്‍ ചെയ്‌തതിന്‌ ശേഷം എന്റെ നാട്ടിലേക്ക്‌ മടങ്ങണം. അതുകൊണ്ട്‌ `ട്രാന്‍സ്‌ഫറിംഗ്‌ ചാര്‍ജായി 17,580 രൂപ ഉടനെ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ അടയ്‌ക്കണം' എന്നായി ആവശ്യം. രേഖകള്‍ ഒന്നും ഇല്ലാതെ പണം അയക്കാന്‍ സാധ്യമല്ല എന്ന്‌ തറപ്പിച്ചു പറഞ്ഞതിനാല്‍ പിറ്റേദിവസം ആര്‍.ബി.ഐയുടെ ഒരു `സ്റ്റേറ്റ്‌മെന്റാണ്‌ എനിക്ക്‌ കിട്ടിയത്‌!! പണം അയക്കേണ്ട അക്കൗണ്ട്‌ നമ്പരും ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ എന്ന പേരും എഴുതിയിരുന്നു. അതോടെ ലേഖകന്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഇ-മെയില്‍ അഡ്രസില്‍ ആര്‍.ബി.ഐ തിരുവനന്തപുരവുമായി ബന്ധപ്പെട്ടു. അപ്പോള്‍ ഇത്‌ ശുദ്ധമായ തട്ടിപ്പ്‌ ആണെന്നും ചതിയില്‍പ്പെടരുതെന്നും അവര്‍ മുന്നറിയിപ്പ്‌ നല്‍കി. റിസര്‍വ്‌ ബാങ്ക്‌ ഓഫീസര്‍ മി. കെ.ആര്‍.രാധാകൃഷ്‌ണന്‍ ഇത്‌ തട്ടിപ്പാണ്‌ എന്ന്‌ വ്യക്തമായി രേഖപ്പെടുത്തിയ കത്ത്‌ അയച്ചു തരികയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ ഹെന്‍ട്രി ബോബ്‌ എന്നു പറയുന്ന വ്യക്തി 09540 693701 എന്ന മൊബൈല്‍ നമ്പറില്‍ നിന്നും നിത്യേന വിളിച്ച്‌ ഭീഷണിയുടെ സ്വരത്തിലായി സംസാരം.
11-08-2010-ല്‍ ഇത്‌ സംബന്ധിച്ച്‌ മലപ്പുറം എസ്‌.പി. എസ്‌.സേതുരാമന്‌ രേഖാമൂലം പരാതി നല്‍കി. അവര്‍ പരാതി `സൈബര്‍ സെല്ലിന്‌' കൈമാറാം എന്നും പറഞ്ഞു. പക്ഷേ പിന്നീട്‌ വിവരമൊന്നും അറിയാന്‍ കഴിഞ്ഞില്ല!
ലേഖകന്‌ 10 ലക്ഷം ഡോളര്‍ ലോട്ടറി അടിച്ച സംഖ്യ ഇപ്പോഴും നൈ ജീരിയയിലുള്ള ആക്‌സസ്‌ ബാങ്ക്‌ പ്ലസ്‌ എന്ന ഓണ്‍ലൈന്‍ ബാങ്കില്‍ കിടക്കുകയാണ്‌!! അവര്‍ ആവശ്യപ്പെടുന്നത്‌ 1500 ഡോളര്‍ ട്രാന്‍സ്‌ഫറിംഗ്‌ ചാര്‍ജ്‌ ആയി കൊടുക്കണം എന്നാണ്‌. തെളിവുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവരും `ഒറിജിനല്‍' രേഖ അയച്ചു തന്നു. ഒരു സമ്മാന സര്‍ട്ടിഫിക്കറ്റ്‌, `ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌' എന്ന പേരില്‍ കുറച്ച്‌ ആളുകള്‍ ഇരിക്കുന്ന ഫോട്ടോ എന്നിവയാണ്‌ രേഖ. (കോപ്പി ശ്രദ്ധിക്കുക)
ഭരണാധികാരികള്‍, നമ്മുടെ റിസര്‍വ്‌ ബാങ്ക്‌ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ എന്നിവയെ കരുവാക്കി തട്ടിപ്പു നടത്തുന്ന, ലോട്ടറി എസ്‌.എം.എസ്‌ അന്താരാഷ്‌ട്ര തട്ടിപ്പു സംഘങ്ങളെക്കുറിച്ച്‌ ഇന്റര്‍പോള്‍ തന്നെ മുന്നറിയിപ്പ്‌ നല്‍കുന്നത്‌ അവരുടെ വെബ്‌ സൈറ്റ്‌ സന്ദര്‍ശിച്ചാല്‍ ആര്‍ക്കും കാണാന്‍ കഴിയും. പക്ഷെ നമ്മുടെ ഭരണാധികാരികളും പോലീസും ഇത്തരം ക്രിമിനല്‍ തട്ടിപ്പു സംഘങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ല എന്നത്‌ ഖേദകരമായ വസ്‌തുതയാണ്‌. `കിട്ടുന്നതില്‍ പാതി' എന്ന ബിസിനസ്‌ തന്ത്രമാണോ നമ്മുടെ പോലീസുകാരില്‍ ചിലരെങ്കിലും അനുവര്‍ത്തിക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു!
ഒരു തമാശക്കുവേണ്ടി ഏതെങ്കിലുമൊരു പെണ്‍കുട്ടിക്ക്‌ ഒരു എസ്‌.എം.എസ്‌ അയച്ചു പോയാല്‍ അവനെ പിടിച്ച്‌ തല്ലി പപ്പടപ്പരുവമാക്കുന്ന നമ്മുടെ നീതിപാലകര്‍ എന്തുകൊണ്ട്‌ ഇത്തരം അന്താരാഷ്‌ട്ര ക്രിമിനലുകള്‍ക്കെതിരെ നടപടി എടുക്കുന്നില്ല എന്നത്‌ ഒരു ചോദ്യമായി അവശേഷിക്കുന്നു. തട്ടിപ്പിന്‌ ഇരയായവര്‍ക്ക്‌ അവരുടെ കൈവശമുള്ള തെളിവുകള്‍ നല്‌കാനേ നിവൃത്തിയുള്ളൂ. ബാക്കിയുള്ള തെളിവുകള്‍ ശേഖരിക്കേണ്ടതും, കുറ്റവാളികളെ പിടികൂടേണ്ടതും, നമ്മുടെ പോലീസ്‌ തന്നെയാണ്‌. എന്നാല്‍ ഇവരുടെ നിഷ്‌ക്രിയത്വം മൂലമാണ്‌ തട്ടിപ്പുകാര്‍ക്ക്‌ നമ്മുടെ ടെലിഫോണ്‍ ശൃംഖലകളില്‍ കൂടി കടന്നു കയറാന്‍ കഴിഞ്ഞതും, ഇവരുടെ കര്‍മ്മമേഖല വ്യാപിക്കാന്‍ കഴിഞ്ഞതും.
ടെലിഫോണ്‍ റെഗുലേറ്ററി ബോര്‍ഡിന്‌ ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ആരാണ്‌ ഇത്‌ നിയന്ത്രിക്കേണ്ടത്‌? ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ തൊട്ടടുത്ത പോലീസ്‌ സ്റ്റേഷനില്‍ പരാതിപ്പെടണം എന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ഇന്റര്‍പോളും തറപ്പിച്ചു പറയുമ്പോഴും നമ്മുടെ പോലീസ്‌ അധികാരികള്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മൗനത്തിലാണ്‌! അവര്‍ കാര്യമായി ഒന്നും ചെയ്യാന്‍ തയ്യാറല്ല എന്നാണ്‌ ലേഖകന്റെ അനുഭവത്തില്‍ നിന്നും മനസ്സലാക്കാന്‍ കഴിഞ്ഞത്‌. ലേഖകന്റെ മൊബൈലില്‍ എത്തിയ രണ്ടു സന്ദേശങ്ങളുടെ കഥ മാത്രമാണ്‌ ഇവിടെ കുറിച്ചിട്ടുള്ളത്‌. മറ്റൊരു സമ്മാനത്തിന്റെ വിവരവുമായി മൂന്നാമത്‌ ഒരു സന്ദേശം കൂടി ഇപ്പോള്‍ ലേഖകന്റെ ഫോണില്‍ എത്തിയിട്ടുണ്ട്‌. ആരോട്‌ പരാതിപ്പെടാന്‍? ഇതൊക്കെ അന്വേഷിക്കാന്‍ ആര്‍ക്കിവിടെ നേരം? 
(kadappadu:www.crimenewsonline.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത