നിയന്ത്രണം വരിക്കാരെ അറിയിക്കാതെ
തൃശൂര്‍: ബി.എസ്.എന്‍.എല്ലിന്‍െറ ഏറെ സ്വീകരിക്കപ്പെട്ട ഹോം സിം പദ്ധതിയില്‍ കണക്ഷന്‍ നല്‍കിയവര്‍ക്ക് കോളുകള്‍ ചെയ്യാന്‍ സമയ നിയന്ത്രണം. ‘പ്യാരി ജോഡി’ എന്ന പേരില്‍ നല്‍കിയ സിം ഉപയോഗിച്ച് അതിന്‍െറ ലാന്‍ഡ്ലൈന്‍ ഫോണിലേക്ക് അനുവദിച്ച ഉപയോഗത്തിനാണ് സ്വകാര്യ മൊബൈല്‍ ഓപറേറ്റര്‍മാരുടെ പരാതിയെത്തുടര്‍ന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് സമയം നിയന്ത്രിച്ചത്. ഇക്കാര്യം വരിക്കാരെ മുന്‍കൂട്ടി അറിയിച്ചിട്ടില്ല.
പ്യാരി ജോഡി സിമ്മില്‍നിന്ന് അതിന്‍െറ ലാന്‍ഡ് ലൈനിലേക്ക് സൗജന്യമായി വിളിക്കാന്‍ സമയ നിയന്ത്രണം ഉണ്ടായിരുന്നില്ല. പല ഉപഭോക്താക്കളും ഇത് വന്‍തോതില്‍ പ്രയോജനപ്പെടുത്തി. നമ്പര്‍ നിലനിര്‍ത്തി കമ്പനി മാറാനുള്ള പദ്ധതി വന്നപ്പോഴും ബി.എസ്.എന്‍.എല്ലിന് കാര്യമായ നഷ്ടം വരാതിരിക്കാന്‍ ഈ പദ്ധതി സഹായിച്ചു. പ്യാരി ജോഡി വന്നതോടെ ദേശീയതലത്തില്‍ ബി.എസ്.എന്‍.എല്‍ നാലാം സ്ഥാനത്തേക്ക് മുന്നേറുകയും കേരളത്തില്‍ ലാന്‍ഡ്ഫോണ്‍ സറണ്ടര്‍ ചെയ്യുന്ന പ്രവണത ഏറക്കുറെ അവസാനിക്കുകയും ചെയ്തു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ദിവസത്തില്‍ അര മണിക്കൂറായാണ് പ്യാരി ജോഡിയുടെ സൗജന്യ കോള്‍ സമയം നിയന്ത്രിച്ചിരിക്കുന്നത്. ഓരോ കോള്‍ കഴിയുമ്പോള്‍ അവശേഷിക്കുന്ന സമയം എത്രയെന്ന് അറിയിക്കും. 30 മിനിറ്റ കഴിഞ്ഞ് വരുന്ന ഓരോ കോളിനും സെക്കന്‍ഡിന് ഒരു പൈസവീതം ഈടാക്കും. അവശേഷിക്കുന്ന സൗജന്യ സമയം എത്രയെന്ന് അറിയിക്കുന്ന ‘ബാലന്‍സ് അലോട്ടഡ്’ (ബിഎ) എന്ന മെസേജ്് കിട്ടുന്ന പലരും ഇത് എന്തെന്ന് അറിയാതെ ബി.എസ്.എന്‍.എല്‍ ഓഫിസുകളിലും അന്വേഷിക്കുകയാണ്. സ്വകാര്യ ഓപറേറ്റര്‍മാര്‍ക്ക് വേണ്ടി ബി.എസ്.എന്‍.എല്‍ സ്വന്തം പദ്ധതികളില്‍ വെള്ളം ചേര്‍ക്കുന്നതിന്‍െറ അവസാന ഉദാഹരണമാണ് ഹോം സിമ്മിലെ സമയ നിയന്ത്രണം.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!