സൗജന്യമായി വെബ്സൈറ്റ് നിര്‍മ്മിക്കാനാകുന്ന ദ്രുപല്‍ സോഫ്റ്റ്വെയറിനെ ഇന്ത്യയില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഓപണ്‍ സോഫ്റ്റ്വെയര് കമ്പനിയായ അക്വിയ. അക്വിയയ്ക്ക് രാജ്യത്ത് ഇപ്പോള്‍ രണ്ട് ട്രെയിനിംഗ് പാര്ട്ണര്മാരാണുള്ളത്. അവയുടെ എണ്ണം ഉയര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയ്ക്കായി പ്രത്യേക പദ്ധതികളും ആരംഭിക്കുമെന്ന് അക്വിയ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ റൊണാള്‍ഡ് സി പ്രൂവറ്റ് പറഞ്ഞു.
ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര് പ്ലാറ്റ്ഫോമാണ് ദ്രുപല്‍. ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമായ വിവിധ സോഫ്റ്റ്വെയറുകള്, ആപ്ലിക്കേഷനുകള്‍ എന്നിവ ഉപയോഗിച്ച് സൗജന്യമായി വെബ്സൈറ്റ് നിര്‍മ്മിക്കാന്‍ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ട്രെയിനിംഗ് സെന്ററുകള്‍ വഴി ഇന്ത്യയില്‍ ദ്രുപല്‍ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് അക്വിയയുടെ പ്രധാന ഉദ്ദേശം. വൈറ്റ് ഹൗസ്, അല്‍ ജസീറ, നോക്കിയ എന്നീ കമ്പനികള്‍ ദ്രുപല്‍ സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന പ്രധാന കമ്പനികളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!