കൊച്ചി: കൊച്ചി മെട്രോ റെയില്‍വേ പദ്ധതിക്ക് കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇ. ശ്രീധരന് വ്യക്തമാക്കി. കൊച്ചി മെട്രോയുടെ ചുമതല വഹിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ചെയര്‍മാനാണ് ഇദ്ദേഹം. ചക്രങ്ങളില്ലാതെ കാന്തിക സാങ്കേതിക വിദ്യയില്‍ ട്രെയിന്‍ നീങ്ങുകയാണ് ചെയ്യുക. ഇതുവഴി പദ്ധതിയുടെ നിര്‍മാണ ചെലവില്‍ 20 ശതമാനവും, പ്രവര്‍ത്തന ചെലവില്‍ 25 ശതമാനവും കുറവുണ്ടാകും. ഇതിനായി കൊറിയയിലെ ഇഞ്ചിയോണ്‍ മെട്രോയുമായി പ്രഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു.കേരള മുഖ്യമന്ത്രി ഡല്‍ഹിയില്‍ വരുമ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ഇ.ശ്രീധരന് വ്യക്തമാക്കി.
രക്ഷിതാക്കളും ഒന്നഴകും
-
* ഒന്നാം ക്ലാസിലെ രക്ഷിതാക്കള്‍ക്ക് അവരുടെ മക്കളുടെ പഠനത്തെക്കുറിച്ച്
എന്താണ് പറയാനുള്ളത്? ഗുണഭോക്താക്കളാണ് പഠന രീതിയെ വിലയിരുത്തുന്നത്. *
* 1*
* കുട്...
13 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!