[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ബുധനാഴ്‌ച, നവംബർ 16, 2011

ഓണ്‍ലൈനായി ഷെയര്‍ട്രേഡിങ് ചെയ്യാം !!!!

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്.എന്നാല്‍ അതിനുവേണ്ടി സമയം ചെലവഴിക്കാന്‍ കഴിയാത്തവരുണ്ട്. ഇവര്‍ക്ക് ഏറ്റവും യോജിച്ച മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്. വാങ്ങിയ ഓഹരികള്‍ക്കു വിലകൂടിയിട്ടുണ്ടോ എന്നു നോക്കാനും അത് വില്‍ക്കാനും പുതിയവ വാങ്ങാനും ഏതാനും മിനിറ്റുകള്‍ മാത്രം മതി. ജോലിക്കിടെ തന്നെ ഇക്കാര്യം ചെയ്യാന്‍ സാധിക്കും.

അതുമല്ലെങ്കില്‍ വെറുതെയിരുന്ന് ബോറടിക്കുന്ന ഭാര്യയ്ക്കായി വീട്ടില്‍ ഒരു ട്രേഡിങ് ടെര്‍മിനല്‍ സെറ്റ് ചെയ്തു കൊടുക്കാം. ചെറിയ ചെറിയ നിക്ഷേപങ്ങളിലൂടെ അവരെ പ്രോല്‍സാഹിപ്പിക്കാനും 'വാല്യു ഇന്‍വെസ്റ്റ്‌മെന്റ്' സങ്കല്‍പ്പത്തിലേക്ക് അവരെ വളര്‍ത്തികൊണ്ടുവരാനും സാധിക്കും.

ഇന്റര്‍നെറ്റ് സാര്‍വത്രികമായതോടെ വിപണിയുടെ ഗതി നോക്കി അവര്‍ക്ക് ആവശ്യമായ ടിപ്പുകള്‍ നല്‍കാനും നിങ്ങള്‍ക്കു സാധിക്കും. ഒരു ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിങ് എക്കൗണ്ട് തുറക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.

ബ്രോക്കറേജും ട്രേഡിങ് പ്ലാറ്റ് ഫോമും

ഒരോ ഇടപാട് നടക്കുമ്പോഴും ബ്രോക്കിങ് സ്ഥാപനത്തിനു കൊടുക്കേണ്ട കമ്മീഷനാണ് ബ്രോക്കറേജ്. ഇത് കൊടുക്കാതെ ഒരിക്കലും ട്രേഡിങ് നടത്താന്‍ സാധിക്കില്ല. കാരണം ബ്രോക്കിങ് സ്ഥാപനങ്ങളിലൂടെ മാത്രമേ വിപണിയില്‍ കച്ചവടം നടത്താന്‍ സാധിക്കൂ. സാധാരണയായ അന്നു വാങ്ങി അന്നു വില്‍ക്കുന്നതിന് (ഇന്‍ട്രാഡേ) .05 ശതമാനവും ഇന്നു വാങ്ങി രണ്ടു ദിവസം കഴിഞ്ഞ്(ഡെലിവറി) വില്‍ക്കുന്നതിന് .5 ശതമാനവും കമ്മീഷന്‍ ചുമത്താറുണ്ട്.

എന്നാല്‍ ഇത് ഓഫ്‌ലൈനായി(സ്വന്തമായല്ലാതെ ട്രേഡിങ് സ്ഥാപനങ്ങളുടെ സഹായത്തോടെ ചെയ്യുന്നത്) ചെയ്യുന്ന ഇടപാടുകാര്‍ക്കാണ്. ഓഫ് ലൈന്‍ ഇടപാടുകളുടെ കാര്യത്തില്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്ക് കുറച്ച് ജോലികള്‍ ചെയ്യാനുണ്ടാവും. പക്ഷേ, ഓണ്‍ലൈന്‍ ഇടപാടുകാര്‍ക്ക് എക്കൗണ്ട് തുറന്നു കൊടുക്കുന്ന ജോലി മാത്രമേ സ്ഥാപനങ്ങള്‍ ചെയ്യേണ്ടതുള്ളൂ. ബാക്കിയുള്ള എല്ലാ കാര്യങ്ങളും ഇന്ന് ഓണ്‍ലൈനാണ്.

ഉദാഹരണത്തിന് കൂടുതല്‍ ഓഹരികള്‍ വാങ്ങണമെങ്കില്‍ അതിനുള്ള പണം നമ്മുടെ എക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി തന്നെ ഡി.പി എക്കൗണ്ടിലെത്തിക്കാനാവും. അതുകൊണ്ട് മുകളില്‍ പറഞ്ഞ ബ്രോക്കറേജില്‍ പരമാവധി കുറവ് വരുത്താന്‍ നോക്കണം. എക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ ഇക്കാര്യം പറയുകയാണെങ്കില്‍ സംഗതി എളുപ്പമാവും. എക്കൗണ്ടിനു ഓരോ വര്‍ഷവും അടയ്‌ക്കേണ്ട പണംഎത്രയാണെന്നും ഇതല്ലാതെ മറ്റേതെങ്കിലും ചാര്‍ജ് ചുമത്തുന്നുണ്ടോയെന്നും ചോദിച്ചറിയണം.

ഓണ്‍ലൈന്‍ എക്കൗണ്ട് തുറന്നാല്‍ ട്രേഡിങ് നടത്തുന്നതിനായി നല്‍കുന്ന ടെര്‍മിനല്‍ സോഫ്റ്റ്‌വെയര്‍ ആണോ അതോ വെബ് ബേസ് സംവിധാനമാണോ എന്നു ചോദിച്ചറിയേണ്ടതുണ്ട്. ഓഫിസുകളിലെ ഫയര്‍വാളുകള്‍ക്ക് പിറകിലിരുന്ന് ട്രേഡിങ് നടത്തണം എന്നാഗ്രഹിക്കുന്നവര്‍ പ്രത്യേകിച്ചും.

ഓഡിന്‍, നൗ പോലുള്ള സോഫ്റ്റ്‌വെയറുകള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ചില സ്ഥാപനങ്ങള്‍ ഈ സോഫ്റ്റ്‌വെയറുകള്‍ക്കായി മാസവാടകയും ഈടാക്കുന്നുണ്ട്. ഇതു ഉണ്ടെങ്കില്‍ നല്‍കാന്‍ കഴിയില്ലെന്നും വേണം പറയാന്‍. വെബ് ബേസ് പ്ലാറ്റ്‌ഫോമാണെങ്കില്‍ എവിടെ നിന്നുവേണമെങ്കിലും ഉപയോഗിക്കാന്‍ സാധിക്കും.

എന്താണ് സ്‌ക്വയര്‍ ഓഫ് ടൈം?


ഇന്‍ട്രാഡേ ട്രേഡിങ് നടത്തുന്നവര്‍ക്കുള്ള സ്‌ക്വയര്‍ ഓഫ് എപ്പോഴാണെന്ന് മനസ്സിലാക്കി വയ്ക്കണം. ചില കമ്പനികള്‍ 2.45നും മറ്റു ചിലവ 3.15നുമാണ് ഇത് സെറ്റ് ചെയ്തിട്ടുള്ളത്. ഐ.സി.ഐ.സി ഐ ബാങ്ക് 3.10നു സ്‌ക്വയര്‍ ഓഫ് ചെയ്യാറുണ്ട്. എന്താണ് സ്‌ക്വയര്‍ ഓഫ്? നിങ്ങള്‍ ഒരു ഓഹരി ഇന്‍ട്രാഡേയില്‍ വാങ്ങിയാലോ വിറ്റാലോ അത് അന്നു തന്നെ വില്‍ക്കുകയോ വാങ്ങുകയോ വേണം.

അതല്ലെങ്കില്‍ വാങ്ങിയത് ഡെലിവറിയാക്കി മാറ്റണം. ഇന്നു തരാമെന്നു പറഞ്ഞ് നിങ്ങള്‍ ഒരു സാധനം വാങ്ങിയാല്‍ അത് ഇന്നു തന്നെ കൊടുക്കണമെന്നു ചുരുക്കം. ഇനി അങ്ങനെ നിങ്ങള്‍ കൊടുത്തില്ലെങ്കില്‍ നിശ്ചിതസമയത്തില്‍ അത് വില്‍പ്പനയാവുകയും ലാഭമാണെങ്കില്‍ ലാഭം നഷ്ടമാണെങ്കില്‍ അത് നിങ്ങളുടെ എക്കൗണ്ടില്‍ എത്തുകയും ചെയ്യും.

ഏതായാലും ട്രേഡിങ് ആവശ്യങ്ങള്‍ക്കായി ഒരു സ്ഥാപനം തിരഞ്ഞെടുക്കുകയാണ്. ഈ സ്ഥാപനത്തിന് ഓണ്‍ലൈനായി ഐ.പി.ഒകളും മ്യൂച്ചല്‍ഫണ്ടുകളും നല്‍കാനുള്ള ശേഷിയുണ്ടെങ്കില്‍ അത് നല്ലതല്ലേ? ഈ സൗകര്യങ്ങളെല്ലാം ഉള്ള പ്ലാറ്റ്‌ഫോമാണോ കമ്പനി നല്‍കുന്നത്?
ഒരു നല്ല കമ്പനിയുടെ ഐ.പി.ഒ(ആദ്യമായി വിപണിയില്‍ ഓഹരി വില്‍പ്പനയ്‌ക്കെത്തുക) പുറത്തിറങ്ങുകയാണ്. വാങ്ങണമെന്നാഗ്രഹമുണ്ട്. അതിനായി നീളമുള്ള ഫോമുകള്‍ പൂരിപ്പിച്ചുകൊടുക്കാനോ വരി നില്‍ക്കാനോ സമയമില്ലെങ്കില്‍ എന്തു ചെയ്യും.

പല പ്രമുഖ കമ്പനികളും ഐ.പി.ഒകളും മ്യൂച്ചല്‍ഫണ്ടുകളും ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനായി നല്‍കുന്നുണ്ട്. അക്കാര്യം കൂടി ചോദിച്ചു മനസ്സിലാക്കുക. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലാക്കിയതിനുശേഷം ഓഹരി വിപണിയില്‍ പരിചയമുള്ള ഒരാളുമായി ചര്‍ച്ച നടത്തിയതിനുശേഷം കമ്പനി തിരഞ്ഞെടുക്കുക. ട്രേഡിങിന്റെ തുടക്കത്തിലും ഇയാളുടെ ഉപദേശം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
(courtesy:www.thatsmalayalam.in


You start with $25 in your VirtaPay account and it's free.Join Now Paybox!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത