റിയാദ്: സ്വദേശികള്‍ക്കും വിദേശികള്‍ക്കും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസാ നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം തയാറെടുക്കുന്നതായി സഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി വെളിപ്പെടുത്തി. കൂടാതെ വിസ അപേക്ഷകള്‍ ഇനിമുതല്‍ രാജ്യത്തെ 41 ലേബര്‍ ഓഫിസുകളില്‍നിന്നും ഇഷ്യുചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായി വരുന്നതായും അദ്ദേഹം അറിയിച്ചു.
നിലവില്‍ ഏഴു ലേബര്‍ ഓഫിസുകളില്‍നിന്ന് മാത്രമാണ് വീട്ടുജോലിക്കാരുടെ വിസ ഇഷ്യുചെയ്തുവരുന്നത്. ഗാര്‍ഹിക വിസക്കുള്ള അപേക്ഷകളിന്മേലുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ലേബര്‍ ഓഫിസുകളില്‍നിന്നും ലഭിക്കുന്ന സേവനങ്ങള്‍ സുഗമമാക്കുന്നതിന് സ്വീകരിച്ചുവരുന്ന പരിഷ്കരണത്തിന്‍െറ ഭാഗമായാണ് വിസാ നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത്.
ഈ സംവിധാനം പ്രവര്‍ത്തനക്ഷമമായാല്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വിസാ അപേക്ഷകര്‍ക്ക് ലേബര്‍ ഓഫിസുകളിലെത്താതെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയും. ഇലക്ട്രോണിക് സംവിധാനത്തിന്‍െറ വിജയ സാധ്യത സംബന്ധിച്ച് അല്‍ഖര്‍ജ് ലേബര്‍ ഓഫിസില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടതായി വ്യക്തമാക്കിയ സഹമന്ത്രി പുതിയ സംവിധാനം മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!