മട്ടാഞ്ചേരി: കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയച്ച ഗൃഹോപകരണങ്ങള്‍ അടങ്ങിയ ബാഗേജ് ഉടമയ്ക്ക് ലഭിച്ചത് ഒന്നര വര്‍ഷത്തിനുശേഷം. കിട്ടിയ പെട്ടി പൊട്ടിച്ചപ്പോഴാകട്ടെ അയച്ച പകുതിയിലേറെ വസ്തുക്കള്‍ ബാഗേജില്‍ ഇല്ല. മട്ടാഞ്ചേരി ഈരവേലിയില്‍ താമസിക്കുന്ന നാസറിന്റെ പേരില്‍ ഭാര്യ അബ്‌സ അയച്ച ബാഗേജാണ് ഒന്നര വര്‍ഷത്തോളം കാണാതായത്. 145 കിലോഗ്രാം സാധനങ്ങളാണ് അബ്‌സ അയച്ചതത്രെ. ഇതിന് രേഖകളുമുണ്ട്. എന്നാല്‍ നാട്ടില്‍ കിട്ടിയത് 60 കിലോ സാധനങ്ങള്‍ മാത്രം. 2010 ജൂലായില്‍ കുവൈത്തിലെ സ്പീഡ്‌ലൈന്‍ കാര്‍ഗോ വഴിയാണ് അബ്‌സ, നാട്ടിലേക്ക് ബാഗേജ് അയച്ചത്. ഇതിനായി 47 ദിനാര്‍ സര്‍വീസ് ചാര്‍ജ് അടയ്ക്കുകയും ചെയ്തു. സമ്പാദ്യത്തില്‍ നല്ലൊരു ഭാഗം ചെലവഴിച്ച്, വീട്ടുസാധനങ്ങളും വസ്ത്രങ്ങളും വാങ്ങി അവര്‍ അയയ്ക്കുകയായിരുന്നു. ഇതിനിടയില്‍ അബ്‌സ നാട്ടിലേക്ക് തിരിച്ചുപോന്നിട്ടും ബാഗേജ് വന്നില്ല. അബ്‌സയും ഭര്‍ത്താവ് നാസറും ചേര്‍ന്ന്, ബാഗേജ് കിട്ടുന്നതിന് കുറെ ഓടി. ഒടുവില്‍ കുവൈത്തില്‍ അന്വേഷിച്ചപ്പോള്‍ കാര്‍ഗോ കമ്പനി പൂട്ടിയതായി വിവരം ലഭിച്ചു. എന്നന്നേക്കുമായി ഗള്‍ഫില്‍ നിന്ന് മടങ്ങിയതാണ് അബ്‌സ. വിവാഹപ്രായമായ മൂന്ന് പെണ്‍മക്കളാണിവര്‍ക്ക്. ഇവരുടെ വിവാഹംകൂടി മുന്നില്‍ക്കണ്ടാണ് വസ്തുക്കള്‍ വാങ്ങിയതത്രെ. നിരാശയായ അബ്‌സ ഒടുവില്‍ വീണ്ടും ഗള്‍ഫിലേക്ക് പോയി.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം ബാഗേജ് എത്തിയതായി കോഴിക്കോട് നിന്ന് ഒരു കാര്‍ഗോ കമ്പനിയുടെ ഫോണ്‍കോള്‍ വന്നു. വീട്ടിലെത്തിയ പെട്ടി പൊട്ടിച്ചപ്പോള്‍ നാശമായ കിടക്കയും തലയിണയും പുതപ്പും മറ്റും മാത്രം. 85 കിലോ സാധനങ്ങള്‍ കുറവ്. തങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഏജന്‍റില്‍ നിന്നാണ് പെട്ടി ലഭിച്ചതെന്നും 60 കിലോഗ്രാമാണ് തൂക്കം കാണിച്ചിട്ടുള്ളതെന്നും കോഴിക്കോട്ടെ കമ്പനി അധികൃതര്‍ വീട്ടുകാരോട് വിശദീകരിച്ചു.

(News courtesy:mathrubhumi.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!