മരണശേഷം ലോകത്തോട് പറയാന്‍ ബാക്കി വെച്ച രഹസ്യങ്ങളുണ്ടോ നിങ്ങള്‍ക്ക്.. ?അപ്രതീക്ഷിതമായ ഒരു അപകടത്തിലോ ദുരന്തത്തിലോ പെട്ട് പെട്ടെന്നൊരുനാള്‍ ഈ ലോകത്തോട് വിട പറയേണ്ടി വന്നാല്‍ പ്രിയ സുഹൃത്തുക്കളോടും ബന്ധുക്കളോടും ചെയ്തുപോയ തെറ്റുകളുണ്ടെങ്കില്‍ ക്ഷമ പറയാന്‍ കഴിയില്ളെന്ന പ്രയാസമുണ്ടോ..? മരണത്തിലും എല്ലാവരോടും സ്നേഹത്തോടെ സന്തോഷത്തോടെ ബൈ പറഞ്ഞ് പിരിയണമെന്നുണ്ടോ..ഇനിയും ... ആരുടെയോ ഭീഷണി കൊണ്ടോ മറ്റോ വെളിപ്പെടുത്താന്‍ ഭയക്കുന്ന വാര്‍ത്തകളുണ്ടോ..? അവ മരണ ശേഷമെങ്കിലും പറയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കൊതിക്കാറുണ്ടോ നിങ്ങള്‍..
എല്ലാറ്റിനും വഴിയൊരുക്കുന്നു നമ്മുടെ ഫെയ്സ്ബുക് . പ്രിയരോടും ലോകത്തോടും അവസാനമായി പറയാനുള്ളത് വാചകങ്ങളായി കുറിച്ചിടുകയോ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാം നിങ്ങള്‍ക്ക്. ഇഫ്ഐഡൈ എന്ന സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്തായിരിക്കണം പോസ്റ്റിങ് സൂക്ഷിച്ച് വെക്കേണ്ടത്. അതോടൊപ്പം ഫെയ്സ്ബുക് ഫ്രണ്ട്സ് ലിസ്റ്റിലെ വിശ്വസ്തരായ മൂന്ന് പേരെയും ഇതോടൊപ്പം ചേര്‍ത്തിരിക്കണം. നിങ്ങള്‍ മരണപ്പെട്ടതായി ഇവര്‍ സന്ദേശമയക്കുന്നതോടെ നിങ്ങള്‍ ചെയ്തു വെച്ചതെന്തോ അത് നിങ്ങളുടെ ഫെയ്സ്ബുക് വാളില്‍ തെളിഞ്ഞിരിക്കും. എന്നാല്‍ നിങ്ങള്‍ പറഞ്ഞ് വെച്ച മൂന്ന് പേരും തന്നെയായിരിക്കണം സന്ദേശമയക്കുന്നത്. അല്ലാത്ത പക്ഷം ഫെയ്സ്ബുക് ഇത് പോസ്റ്റ് ചെയ്യില്ല.
ജീവിതത്തിന്‍െറ നല്ളൊരു പങ്കും തന്‍െറ കൂടെ ചെലവഴിച്ചവര്‍ മരണമടയുമ്പോള്‍ പാടെ മറക്കാനും അവഗണിക്കാനും ഫെയ്ബുക് തയ്യാറല്ല. ഇങ്ങനെ മരണമടയുന്നവര്‍ക്കുള്ള മരണാനന്തര സേവനമായി അവരുടെ പേജ് നിലനിര്‍ത്താനും ഫെയ്സ്ബുക് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, നിങ്ങളുമായി ബന്ധപ്പെട്ട കോാണ്‍ടാക്ട് ഇന്‍ഫര്‍മേഷന്‍സ് പേജില്‍ നിന്ന് നീക്കും. അങ്ങനെ ,നിശ്ചലമെങ്കിലും ഫെയ്സ് ബുക് സുഹൃത്തുക്കള്‍ക്കിടയില്‍ നിങ്ങള്‍ വീണ്ടും ജീവിക്കും. അവര്‍ നിങ്ങളെ ഓര്‍മിക്കും. നിങ്ങളുടെ നന്മ നിറഞ്ഞ മനസിനെയും കുസൃതികളെയും പിന്നെ അങ്ങനെ എല്ലാമെല്ലാം.....
പക്ഷെ . ഇഫ്ഐഡൈ എന്ന സോഫ്റ്റ്വെയര്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കൊള്ളില്ളെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ സോഫ്റ്റ് വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ കൊല്ലും എന്നാണ് വിമര്‍ശനം. ഇഫ്ഐഡൈ ഡൗണ്‍ലോഡ് ചെയ്താല്‍ കമ്പ്യൂട്ടറിലെ രഹസ്യ പാസ്വേര്‍ഡ്, ഇ മെയില്‍ പോലുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
(courtesy:madhyamam.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!