ദുബൈ: എമിറേറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് പ്രത്യേക ഹൈവേ പരിശീലനം നിര്‍ബന്ധമാക്കുന്നു. ലൈസന്‍സ് ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഹൈവേയില്‍ വാഹനമോടിക്കണമെന്ന നിയമമാണ് പുതുതായി നടപ്പാക്കുന്നത്. റോഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഹൈവേ പരിശീലനം നേടേണ്ടത്. ഈ സമയം പരിശീലകരും വാഹനത്തിലുണ്ടാവുമെന്ന് ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അഹ്മദ് ഹാശിം ബെഹ്റൂസിയാന്‍ അറിയിച്ചു. ഈ പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക. പരിശീലനത്തിനുള്ള ഹൈവേയുടെ പ്രത്യേക ഭാഗങ്ങള്‍ ആര്‍.ടി.എ അധികൃതര്‍ തീരുമാനിക്കുമെന്നും പ്രധാന റോഡുകളെക്കുറിച്ചും മറ്റ് വാഹനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കാന്‍ പുതിയ പരിശീലന രീതി ഡ്രൈവര്‍മാര്‍ക്ക് സഹായകമാവുമെന്നും അഹ്മദ് ഹാശിം ബെഹ്റൂസിയാന്‍ പറഞ്ഞു. ദുബൈയിലെ ഡ്രൈവിങ് സ്കൂളുകള്‍ക്ക് പൊതു പാഠ്യക്രമം ആരംഭിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം തുടക്കം മുതലാണ് പുതിയ പാഠ്യ പദ്ധതി നടപ്പാക്കുന്നത്. ഇത് എമിറേറ്റിലെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകള്‍ക്കും വിതരണം ചെയ്തിട്ടുണ്ടെന്ന് അഹ്മദ് ഹാശിം ബെഹ്റൂസിയാന്‍ പറഞ്ഞു. രാത്രി കാലത്ത് വാഹനമോടിക്കുന്നതും അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് നിര്‍ത്തുന്നതുമെല്ലാം പുതിയ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. പുതിയ പാഠ്യക്രമത്തില്‍ തിയറിയിലും പ്രാക്ടിക്കലിലും മാറ്റങ്ങളുണ്ടാകും. തിയറിയില്‍ പുതിയ രീതിയിലുള്ള എട്ട് ലക്ചറുകളുണ്ടാവും. അപേക്ഷകര്‍ ഇതില്‍ നിര്‍ബന്ധമായി പങ്കെടുക്കണം. പ്രാക്ടിക്കല്‍ ക്ളാസുകളില്‍ എമര്‍ജന്‍സി ബ്രേക്കിങ്, പാര്‍ക്കിങ്, രാത്രി ഡ്രൈവിങ്, ഹൈവേ ഡ്രൈവിങ് തുടങ്ങിയവയുമുണ്ടാകും. അപകടരഹിതമായ ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായാണ് ദുബൈയില്‍ പുതിയ പാഠ്യപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!