തിരുവനന്തപുരം: തിയറ്റര്‍ ക്ളാസിഫിക്കേഷന്‍ സമിതിയുമായി സഹകരിക്കാത്ത തിയറ്ററുകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സഹകരിക്കാനും ആറ് മാസം കൂടി അനുവദിക്കും. ഓരോ തിയറ്ററിന്‍െറയും അവസ്ഥ പരിശോധിച്ച് റിലീസ് ചിത്രങ്ങള്‍ നല്‍കാനാണ് തീരുമാനം.
ഇപ്പോള്‍ പല റിലീസിങ് തിയറ്ററുകളിലും മതിയായ സൗകര്യങ്ങളില്ല. സൗകര്യങ്ങളുള്ള തിയറ്ററുകളിലാകട്ടെ റിലീസിങ് അനുവദിക്കുന്നുമില്ല. സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സിനിമകളുടെ വ്യാപകമായ റിലീസിങ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ട് ഏറ്റുവാങ്ങി മന്ത്രി പറഞ്ഞു.
കെല്‍ട്രോണിന്‍െറ സഹായത്തോടെ തിയറ്ററുകളില്‍ മാര്‍ച്ച് മുതല്‍ ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിക്കും. ടിക്കറ്റ് നിരക്കില്‍നിന്ന് ക്ഷേമനിധിക്കുള്ള മൂന്ന് രൂപ സര്‍വീസ് ചാര്‍ജും പിടിക്കും. മെഷീന്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നടപടികള്‍ കെല്‍ട്രോണ്‍ കൈക്കൊള്ളും. ടിക്കറ്റില്‍ 25 പൈസ ഇതിനായി ഈടാക്കും.
തിയറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളാകും നിയന്ത്രിക്കുക. ബാങ്കുകളിലൂടെ നേരിട്ട് തദ്ദേശസ്ഥാപനങ്ങളിലേക്ക് നികുതി അടയ്ക്കാന്‍ സംവിധാനമൊരുക്കും.
സിനിമാകാര്‍ഡ് നടപ്പാക്കുന്നതും പരിഗണനയിലുണ്ട്. 1000 രൂപ അടച്ച് കാര്‍ഡ് വാങ്ങുന്നവര്‍ക്ക് ഏത് തിയറ്ററിലും കാര്‍ഡ് ഉരച്ച് സിനിമ കാണാം.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!