ന്യൂദല്‍ഹി: അനഭിമതമായ പോസ്റ്റുകള്‍ ഒഴിവാക്കാന്‍ കഴിയില്ളെങ്കില്‍ ചൈനയിലെപ്പോലെ ഇന്ത്യയിലും ഫേസ്ബുക്, ഗൂഗ്ള്‍ ഇന്ത്യ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ വെബ്സൈറ്റുകള്‍ തടയേണ്ടിവരുമെന്ന് ദല്‍ഹി ഹൈകോടതി വ്യാഴാഴ്ച മുന്നറിയിപ്പു നല്‍കി. അശ്ളീലതയുള്ളതും വര്‍ഗീയത ഉണര്‍ത്തുന്നതും നിയന്ത്രിക്കപ്പെടേണ്ടവയുമായ പോസ്റ്റുകള്‍ തടയാന്‍ സംവിധാനം ഉണ്ടാക്കുന്നില്ളെങ്കില്‍ ഇവയെ ബ്ളോക് ചെയ്യുമെന്ന് ജസ്റ്റിസ് സുരേഷ് കെയ്ത്ത് ആണ് മുന്നറിയിപ്പു നല്‍കിയത്. രണ്ട് വെബ്സൈറ്റുകള്‍ക്കുമെതിരായ നടപടികള്‍ സ്റ്റേ ചെയ്യാന്‍ അദ്ദേഹം തയാറായില്ല. ഗൂഗ്ളിനുവേണ്ടി മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മുകുള്‍ രൊഹാത്കിയാണ് ഹാജരായത്. ഇത്തരം പോസ്റ്റുകള്‍ നിയന്ത്രിക്കാനോ തടയാനോ നിരോധിക്കാനോ കഴിയില്ളെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇതില്‍ മനുഷ്യ ഇടപെടലുകള്‍ സാധ്യമല്ല. ലോകത്തെങ്ങുമുള്ള കോടിക്കണക്കിന് മനുഷ്യര്‍ അവരുടെ സൃഷ്ടികള്‍ പോസ്റ്റ് ചെയ്യുന്നത് തടയാനാവില്ല. അവ ഒരുപക്ഷേ തടയപ്പെടേണ്ടവയായിരിക്കാം. അശ്ളീലമോ നിയമവിരുദ്ധമോ ആകാം. പക്ഷേ തടയാനാവില്ല -അദ്ദേഹം പറഞ്ഞു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!