ജിദ്ദ: അടുത്ത മാസം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ നികുതി നിയമം ( ഡയരക്ട് ടാക്സ് കോഡ് ) പാസാവുകയാണെങ്കില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാവും. കഴിഞ്ഞ ബജറ്റ് നിര്‍ദേശങ്ങളില്‍ കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച എന്‍.ആര്‍.ഐ നികുതി പരിഷ്കാരവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമെന്നാണ് ഏറ്റവുമൊടുവിലത്തെ സൂചന. അടുത്ത മാസം അത് പ്രാബല്യത്തില്‍ വന്നാല്‍ ലോകത്തിന്‍െറ ഏത് ഭാഗത്തുള്ള എന്‍.ആര്‍.ഐ പൗരന്മാരും അവരുടെ വരുമാനത്തില്‍ 30ശതമാനം നികുതി കൊടുക്കണമെന്ന വ്യവസ്ഥയാണ് കൊണ്ടുവരാന്‍ പോകുന്നത്. ഒപ്പം, കഴിഞ്ഞ ദിവസം പ്രവാസി മന്ത്രി വയലാര്‍ രവി പ്രഖ്യാപിച്ച വിദേശത്ത് ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികള്‍ക്കായുള്ള പെന്‍ഷന്‍-ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം കണ്ടെത്താന്‍ 10ശതമാനം സര്‍ചാര്‍ജ് കൂടി ഈടാക്കുമെന്നറിയുന്നു.
എന്‍.ആര്‍.ഐ വിഭാഗം സ്വന്തം രാജ്യത്തിന് നികുതി നല്‍കാതെ പൗരത്വം നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല എന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. പ്രവാസികള്‍ രാജ്യത്തിന്‍െറ വികസനത്തില്‍ നിര്‍ബന്ധമായും പങ്കാളികളാകണം എന്ന കാഴ്ചപ്പാടിന്‍െറ അടിസ്ഥാനത്തിലാണ് അവരുടെ വരുമാനത്തിന് നികുതി ഈടാക്കാന്‍ പോകുന്നത്.
ഏപ്രില്‍ ഒന്ന്മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നികുതി നിയമ പ്രകാരം ഏതെങ്കിലും എന്‍.ആര്‍. ഐ 60ദിവസത്തിന് മുകളില്‍ സ്വദേശത്ത് തങ്ങിയാല്‍ ആ വര്‍ഷത്തെ വരുമാനത്തിന്‍െറമേല്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥനാവും. നിലവിലെ ആദായ നികുതി നിയമത്തിന് കീഴില്‍ പ്രവാസി 182ദിവസം രാജ്യത്ത് തങ്ങിയാലേ നികുതി നല്‍കേണ്ടതുള്ളൂ. ആദായനികുതി കണക്കാക്കുന്ന വര്‍ഷത്തിന് മുമ്പ്് നാല് വര്‍ഷത്തിനിടയില്‍ 365ദിവസം രാജ്യത്ത് തങ്ങിയിട്ടുണ്ടെങ്കിലും നികുതി നല്‍കണം.182ദിവസത്തില്‍നിന്ന് 60ദിവസത്തിലേക്ക് പരിധി കുറക്കുന്നതോടെ വലിയൊരു വിഭാഗം മറുനാടന്‍ തൊഴിലാളികള്‍ നികുതിയുടെ വലയിലേക്ക് വീഴുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ (ഡബ്ള്‍ ടാക്സേഷന്‍ അവോയ്ഡന്‍സ് അഗ്രിമെന്‍റ് -ഡിടഎഎ )ഒപ്പിട്ട രാജ്യത്താണ് തങ്ങുന്നതെങ്കില്‍ അവിടുത്തെ നികുതി നിരക്ക് കുറവാണെങ്കില്‍ 60ദിവസത്തെ സമയപരിധിയില്‍ കൂടുതല്‍ സ്വദേശത്ത് തങ്ങിയാല്‍ കുറഞ്ഞ നിരക്കില്‍ നികുതിക്ക് ബാധ്യസ്ഥമാവും. ഇനി ഇത്തരം കരാര്‍ ഒപ്പിടാത്ത രാജ്യത്താണ് താമസിക്കുന്നതെങ്കില്‍ ഉയര്‍ന്ന നിരക്കിലാവും നികുതി ചുമത്തപ്പെടുക. സൗദി അറേബ്യയടക്കം 74രാജ്യങ്ങളുമായി ഇന്ത്യ ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലൊപ്പ് വെച്ചിട്ടുണ്ട്.
മറുനാടന്‍ സമ്പന്നരെ പിടികൂടാനുള്ള നീക്കം ആത്യന്തികമായി സാധാരണ പ്രവാസികളെ കൂടി വലയില്‍ വീഴ്ത്തുമെന്നാണ് പരക്കെ ആശങ്ക. പുതിയ നികുതി നിയമത്തിനെതിരെ പല ഭാഗങ്ങളില്‍നിന്നും ഇതിനകം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ ഇതിനെ കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല എന്നാണ് വ്യക്തമാവുന്നത്. പ്രവാസികള്‍ ബാങ്കിലൂടെയും മറ്റും അയക്കുന്ന പണത്തിന്‍െറ മുഴുവന്‍ കണക്കും സര്‍ക്കാരിന്‍െറ പക്കല്‍ ഉണ്ട് എന്നത് കൊണ്ട് തന്നെ എന്‍.ആര്‍.ഐ വിഭാഗത്തിന്‍െറ പോക്കുവരവ് ഇമിഗ്രേന്‍ രേഖകളില്‍നിന്ന് ശേഖരിച്ച് നികുതി ചുമത്താവുന്നതേയുള്ളൂ.
നികുതി അടക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ഇമിഗ്രേഷനില്‍ പിടികൂടാനാണ് സാധ്യത. പുതിയ നികുതി നിര്‍ദേശത്തെ കുറിച്ച് അഭിപ്രായമറിയാന്‍ കേന്ദ്രസര്‍ക്കാര്‍ മതിയായ സമയം നല്‍കിയിട്ടും പ്രവാസികളില്‍നിന്ന് വേണ്ടത്ര പ്രതികരണം ഉണ്ടായിട്ടില്ല എന്നാണറിയുന്നത്.

(courtesy:madhyamam.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!