|
അഹമ്മദാബാദ്: ദേശീയപാതകളില്‍ ടോള്‍ പിരിക്കുന്നതിന് ഇലക്‌ട്രോണിക് മെഷീനുകള്‍ ഉപയോഗിക്കാനുള്ള ദേശീയപാതാ അഥോറിട്ടി(എന്‍എച്‌എഐ)യുടെ തീരുമാനം അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും. എന്‍എച്‌എഐ അംഗം ജെ.എന്‍ സിംഗാണു ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. ക്രഡിറ്റ് കാര്‍ഡ് മാതൃകയിലായിരിക്കും ടോള്‍ നല്‍കാനുള്ള കാര്‍ഡ്. പണം നല്‍കുന്നതിനു പകരം ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കാം. വികസിതരാജ്യങ്ങളില്‍ ഇത്തരം കാര്‍ഡ് ഉപയോഗിച്ചാണ് ടോള്‍ പിരിവ് നടത്തുന്നത്.
എന്‍എച്‌എഐ റോഡ് വികസനത്തിനായി 10,000 കോടി രൂപയുടെ നികുതി രഹിത ബോണ്ടുകള്‍ അവതരിപ്പിക്കും. ആയിരം രൂപയ്‌ക്കാണ് ഒരു ബോണ്ട് പുറത്തിറക്കുക. 8.2-8.3 വാര്‍ഷികപലിശയില്‍ 10 വര്‍ഷവും 15 വര്‍ഷവുമുള്ള രണ്ടുതരം ബോണ്ടുകളാണ് പുറത്തിറക്കുകയെന്ന് ജെ എന്‍ സിംഗ് അറിയിച്ചു.

(courtesy:mangalam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!