തിരുവനന്തപുരം: റെയില്‍വേ യാത്രക്കാരുടെ സൗകര്യത്തിനായി ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനിലൂടെ മൊബൈല്‍ ഫോണ്‍ വഴി ഇ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമൊരുക്കും. ഇതിനായി ഇന്റര്‍നെറ്റ് സൗകര്യമുളള മൊബൈല്‍ ഫോണിലൂടെ ആദ്യം രജിസ്‌ട്രേഷന്‍ നടത്തി അനുയോജ്യമായ സോഫ്‌റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. തുടര്‍ന്ന് വളരെ എളുപ്പം ടിക്കറ്റ് ബുക്ക് ചെയ്യാം.
ബുക്ക് ചെയ്‌തു കഴിയുമ്പോള്‍ യാത്രക്കാരനു പി.എന്‍.ആര്‍, ട്രെയിന്‍ നമ്പര്‍, യാത്രാ ദിവസം, ക്ലാസ് മുതലായവരുടെ വിശദവിവരങ്ങള്‍ അടങ്ങിയ റിസര്‍വേഷന്‍ മെസേജ് ലഭിക്കും. നിലവിലുള്ള ഇലക്‌ട്രോണിക് റിസര്‍വേഷന്‍ സ്ലിപ്പിനു തുല്യമായി ഈ മെസേജ് പരിഗണിക്കും. മൊബൈല്‍ ബുക്കിംഗിന്റെ വിശദാംശങ്ങള്‍ ഐ.ആര്‍.സി.ടി.സിയുടെ വെബ്‌സൈറ്റില്‍നിന്നു ലഭിക്കും.
ടിക്കറ്റ് നിരക്ക് കൂടാതെ സേവനത്തിനുളള സര്‍വീസ് ചാര്‍ജ് 10 രൂപ, 20 രൂപ എന്നിങ്ങനെ ടിക്കറ്റിന്റെ ക്ലാസിനനുസരിച്ച് ഈടാക്കും. കൂടാതെ ഗേറ്റ് വേ ചാര്‍ജുകളും ബാധകമാണ്. ഇ-ടിക്കറ്റിലേതു പോലെ സ്ലീപ്പര്‍ ക്ലാസിനു 10 രൂപയും ഉയര്‍ന്ന ക്ലാസുകള്‍ക്ക് 20 രൂപയുമാവും സര്‍വീസ് ചാര്‍ജ്.

(courtesy:mangalam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!