പാരീസ് : അന്താരാഷ്ട്ര നികുതി കരാറില് ഇന്ത്യ ഒപ്പുവെച്ചു. നികുതി കാര്യങ്ങളില് പരസ്പരം സഹകരിക്കാനുദ്ദേശിച്ചുള്ള കരാറില് ഇതോടെ 32 രാജ്യങ്ങളായി. ശരിയായ നികുതി കൃത്യസമയത്ത് തന്നെ സര്ക്കാരിന് ലഭിക്കാന് കരാര് സഹായിക്കുമെന്ന് പാരീസ് അടിസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇക്കണോമിക് കോപ്പറേഷന് ആന്ഡ് ഡെവലപ്മെന്റ് വക്താവ് പറഞ്ഞു. നികുതിദായകരുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് പരസ്പരം സഹകരിക്കുകയാണ് കരാറിന്റെ ലക്ഷ്യം. 1988 മുതല് യൂറോപ്യന് യൂണിയനുമായി സഹകരിച്ച് പ്രവര്ത്തിക്കുന്ന ഇക്കണോമിക് കോ-ഓപറേഷന് ആന്ഡ് ഡവലപ്മെന്റാണ് കരാര് തയ്യാറാക്കിയത്.
(courtesy;gulfmalayaly.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!