ജയ്പൂര്‍: ശമ്പളക്കാരുടെ നാട് എന്നതില്‍ നിന്ന് കേരളത്തെ വ്യവസായ സംരംഭകരുടെ കേന്ദ്രമാക്കി മാറ്റുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിലെത്തുന്ന നിക്ഷേപകര്‍ക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യും. പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ പ്രസക്തി നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനായി ഐടി- ഐടി അനുബന്ധ മേഖലകള്‍ ശ്രദ്ധ ചെലുത്തും. പത്താമാത് പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിമാരുടെ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
പ്രവാസികളുടെ ജോലി സുരക്ഷയും ജീവിത നിലവാരത്തിലുള്ള പ്രതിസന്ധിയും ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന്റെ സംഭാവന നിസ്തുലമാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 22 ശതമാനവും വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയില്‍ നിന്നാണ് സ്വരൂപിക്കുന്നത്. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി പ്രവാസി മലയാളികളും നേരിടുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പ്രവാസി ക്ഷേമനിധി നേരത്തെ തന്നെ നടപ്പാക്കിയതാണ്. പ്രവാസിക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകുന്ന വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രി എല്ലാ പിന്തുണയും വാദ്ഗാനം ചെയ്തു. പ്രവാസി മലയാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(courtesy:gulfmamalay.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!