'പെയിന്റടിക്കൂ, വൈദ്യുതി ഉണ്ടാക്കൂ...' സോളാര്‍ ചായം കണ്ടെത്തിയതിന് പിന്നില്‍ ഒരു ഇന്ത്യാക്കാരനുമുണ്ട് . അര്‍ധചാലകങ്ങളായ നാനോ ഘടകങ്ങള്‍ അടങ്ങിയ പെയിന്റ് തയാറാക്കിയത് നോട്രേ ഡാം സര്‍വകലാശാലയിലെ ഗവേഷകരാണ് . കാഡ്‌മിയം സള്‍ഫേഡ് , ടൈറ്റാനിയം ഡയോക്‌സൈഡ് എന്നിവ അടങ്ങിയ പെയിന്റാണ് പ്രശാന്ത് കാമത്ത് , ജോണ്‍ എ സാം എന്നിവര്‍ അടങ്ങുന്ന സംഘം കണ്ടെത്തിയത് . ഈ പെയിന്റ് വൈദ്യുതി ചാലകത്തില്‍ ഒരു തവണ അടിച്ചാല്‍ മതി ചെറിയ പവര്‍ഹൗസ് തയാര്‍.
കുഴമ്പു രൂപത്തിലുളള പെയിന്റ് നേര്‍പ്പിക്കാന്‍ ആല്‍ക്കഹോളും ജലവും അടങ്ങിയ മിശ്രിതം ഉപയോഗിക്കാം. പരീക്ഷണ ഘട്ടത്തില്‍ ഒരു ശതമാനം പ്രകാശോര്‍ജ്‌ജത്തെ വൈദ്യുതിയാക്കാനേ പെയിന്റിനായിട്ടുളളൂ. എന്നാല്‍ ഇത് 15% വരെ ഉയര്‍ത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പുതിയ പെയിന്റ് വ്യവസായിക അടിസ്‌ഥാനത്തില്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാനാകും. പുതിയ പെയിന്റിന്റെ നിലവാരം ഉയര്‍ത്താനുളള ഗവേഷണങ്ങളും പുരോഗമിക്കുകയാണ് . for more useful news click here

(courtesy:mangalam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!