അബൂദബി: പ്രവാചകന്‍െറ ജന്മദിനമായ ഫെബ്രുവരി നാലിന് ശനിയാഴ്ച രാജ്യത്ത് സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാല്‍, ശനിയാഴ്ച പൊതുമേഖലയില്‍ വാരാന്ത അവധിയായതിനാല്‍ പ്രത്യേക അവധിയില്ല. വിദ്യാഭ്യാസ മന്ത്രിയും മാനവ വിഭവശേഷി ഫെഡറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഹുമൈദ് മുഹമ്മദ് അല്‍ ഖത്താമിയാണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചത്. എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും മറ്റും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വാരാന്ത അവധിയായതിനാല്‍ നബിദിനം പ്രമാണിച്ച് മറ്റൊരു ദിവസം അവധിയുണ്ടാവില്ല. വാരാന്ത അവധി ദിനങ്ങളില്‍ ഇത്തരം അവധികള്‍ വന്നാല്‍ അത് പിന്നീട് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടതില്ളെന്ന 2010ലെ 13ാം നമ്പര്‍ മന്ത്രിസഭാ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണിത്. 2008ലെ 11ാം നമ്പര്‍ മന്ത്രിസഭാ തീരുമാനത്തിലെ 5/100 ഖണ്ഡികയും ഇക്കാര്യം പറയുന്നുണ്ട്.
അതേസമയം, ശനിയാഴ്ച എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രി സഖ്ര്‍ ഗോബാഷ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു.
(courtesy:madhyamam.com)അതേസമയം, ശനിയാഴ്ച എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രി സഖ്ര്‍ ഗോബാഷ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!