തേഞ്ഞിപ്പലം: ചുവപ്പുനാടയില്‍ കുരുങ്ങിയ ഫയല്‍കെട്ടുകള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ മോചനം. ജീവനക്കാരന്‍െറ മേശപ്പുറത്ത് ഊഴം കാത്ത് കിടക്കുന്ന ഫയല്‍കൂമ്പാരങ്ങള്‍ സര്‍വകലാശാലയുടെ പടിയിറങ്ങുകയായി. സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് സര്‍വകലാശാലയെന്ന പദവിയാണ് കാലിക്കറ്റിനു സ്വന്തമാവുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ആദ്യവാരം വ്യവസായ ഐ.ടി -മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.
സര്‍വകലാശാല ഭരണം വിരല്‍ത്തുമ്പിലാക്കുന്ന ഇ-ഗവേണന്‍സ് പദ്ധതിക്ക് രണ്ടരകോടിയാണ് ചെലവ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണും സര്‍വകലാശാലാ ഡിജിറ്റല്‍വിഭാഗവും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തി തുടങ്ങാന്‍ വൈകിയതുമൂലം കേന്ദ്രസര്‍ക്കാറിനു കീഴിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററിനെ മാറ്റിയാണ് കെല്‍ട്രോണിനു നല്‍കിയത്. യു.ഡി.എഫ് നേതൃത്വത്തിലുള്ള നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന്‍െറ ആദ്യ പദ്ധതിയാണിത്.
സര്‍വകലാശാലയിലെ എല്ലാ ജീവനക്കാര്‍ക്കും കമ്പ്യൂട്ടര്‍ നല്‍കും. പുതുതായി എഴുനൂറോളം കമ്പ്യൂട്ടറുകള്‍ വാങ്ങി. ജീവനക്കാര്‍ക്ക് ജനുവരി ഒന്നുമുതല്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനപരിശീലനം നല്‍കും. ഇതിന് പ്രത്യേക ട്രെയ്നര്‍മാരെ നിയമിച്ചു.
ഇവര്‍ക്കുള്ള പരിശീലനം ഇന്നലെ സര്‍വകലാശാലയില്‍ തുടങ്ങി. ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനുമുന്നോടിയായി എല്ലാ അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാക്കും. ഫയലുകള്‍ അതത് സെക്ഷനുകളില്‍ കൈകാര്യം ചെയ്യുന്നതും കമ്പ്യൂട്ടര്‍ വഴിയാവും. ഇതോടെ ഓഫിസ് സംവിധാനം തീര്‍ത്തും കടലാസ്മുക്തമാവും. 2012 മുതല്‍ എല്ലാ അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാക്കും. അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ പഴയ വിവരങ്ങളും കമ്പ്യൂട്ടറിലാക്കും.
ഇ-ഗവേണന്‍സ് സംബന്ധമായ മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ പുതിയ കമ്പ്യൂട്ടര്‍ സെന്‍റര്‍ സ്ഥാപിച്ചു. പത്തോളം പുതിയ പ്രോഗ്രാമര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
കടലാസ് രഹിത ഓഫിസ് എന്നതിനൊപ്പം ജോലി വേഗത്തിലാക്കാന്‍ ഇ-ഗവേണന്‍സ് വഴി സാധിക്കും. ഒരു ഫയല്‍ കൈകാര്യം ചെയ്യാന്‍ നിശ്ചിത സമയം നിര്‍ണയിച്ച് നല്‍കും. എല്ലാ ഫയലുകളും വൈസ്ചാന്‍സലര്‍ക്ക് കാണാന്‍ സാധിക്കും. ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിലാവുന്നതോടെ സര്‍വകലാശാലയില്‍ ഹൈടെക് കുതിപ്പാവും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!