ന്യൂഡല്ഹി: ട്രെയിന് യാത്രാനിരക്ക് 25 ശതമാനം വര്ധിപ്പിക്കാന് സാം പിത്രോദ കമ്മറ്റിയുടെ ശുപാര്ശ. ചരക്കുകൂലി വര്ധനക്കും ശുപാര്‍ശയുണ്ട്. മറ്റെല്ലാ മേഖലയിലുമെന്ന പോലെ പണത്തിന്റെ മൂല്യമിടിവിന് ആനുപാതികമായ നിരക്ക് വര്ധന റെയില്വേയിലും ആവശ്യമാണെന്നാണ് പിത്രോദ കമ്മിറ്റിയുടെ നിര്ദ്ദേശം. നിരക്ക് വര്ധിപ്പിക്കുന്നതിലൂടെ 37,500 കോടി രൂപ സമാഹരിക്കാനാവുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ചുള്ള റിപ്പോര്ട്ട് കേന്ദ്ര ആസൂത്രണ കമ്മീഷന് സമര്പ്പിച്ചു. റെയില്വേ വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ മന്ത്രി ദിനേശ് ത്രിവേദിയാണ് സാം പിത്രോദയുടെ നേതൃത്വത്തിലുള്ള സമിതിയെ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് നിയോഗിച്ചത്. നിലവിലുള്ള റൂട്ടുകളുടെ നവീകരണത്തിനും റെയില്വേ ആധുനികവല്ക്കരണത്തിനും അധിക ചാര്‍ജുകള്‍ ആവശ്യമാണെന്ന് സമിതി പറയുന്നു. ജനപ്രിയ നടപടികളുടെ ഭാഗമായി മുന്‍ റയില്‍വേ മന്ത്രിമാരായിരുന്ന ലാലുപ്രസാദും മമതബാനര്ജിയും റയില്‍ബജറ്റില്‍ യാത്രാക്കൂലി വര്ധിപ്പിക്കാന് വിസമ്മതിച്ചിരുന്നു. ഇതു റയില്വേയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചതോടെയാണു നിലവിലെ വകുപ്പ് മന്ത്രി ദിനേശ് ത്രിവേദി നഷ്ടം നികത്താനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സാം പിത്രോദയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്.
(courtesy:gulfmalayaly.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!