ബാഗ്‌ദാദ്: 2003-ലെ അമേരിക്കന്‍ അധിനിവേശകാലം മുതല്‍ കഴിഞ്ഞ ഡിസംബറില്‍ യു.എസ്. സേന പിന്‍മാറുന്നതുവരെ ഇറാഖില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 1,62,000 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് സര്‍ക്കാരിതര സംഘടന വെളിപ്പെടുത്തി. ഇതില്‍ 80 ശതമാനവും (1,14,000) സാധാരണ ജനങ്ങളാണ്.
ഒമ്പതുവര്‍ഷം നീണ്ട സംഘര്‍ഷത്തിലാണ് ഇത്രയേറെ മരണം സംഭവിച്ചിരിക്കുന്നതെന്ന് ഇറാഖ് ബോഡി കൗണ്ട് എന്ന സംഘടന അറിയിച്ചു.അമേരിക്കയുടേയും ഇറാഖിന്റേയും സൈനികരും തീവ്രവാദികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 4,474 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 2006 മുതല്‍ 2009 വരെയാണ് സംഘര്‍ഷം മൂര്‍ഛിച്ചത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായതു 2009-ലാണ്. ഇറാഖ് സര്‍ക്കാര്‍ അവകാശപ്പെടുന്നതപോലെ രാജ്യത്തു സംഘര്‍ഷാവസ്‌ഥയില്‍ ഇപ്പോഴും കുറവൊന്നും ഉണ്ടായിട്ടില്ലെന്നും കൊല്ലപ്പെടുന്നവരില്‍ ഏറെയും സാധാരണക്കാരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇറാഖില്‍ 505 താവളങ്ങളിലായി ഉണ്ടായിരുന്ന 1,70,000 അമേരിക്കന്‍ സൈനികര്‍ ഡിസംബര്‍ 18-നു പിന്‍മാറിയിരുന്നു.

(courtesy:mangalam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!