ദുബൈ: അപരിചിതര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ ഇടം നല്‍കുന്നവര്‍ സൂക്ഷിക്കുക. ലിഫ്റ്റ് നല്‍കി സഹായിക്കുന്നത് വന്‍ വിനയായേക്കാം. സ്വകാര്യ വാഹനങ്ങള്‍ വാടകക്കോ കാര്‍ ലിഫ്റ്റിങിനോ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഉടമകള്‍ക്ക് നാട് കടത്തല്‍ അടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും.
രാജ്യത്തെ നിയമമനുസരിച്ച് സ്വകാര്യ വാഹനങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ 5,000 ദിര്‍ഹവും രണ്ടാം തവണ 10,000 ദിര്‍ഹവും പിഴ ചുമത്തും. ഇത് വര്‍ഷത്തില്‍ രണ്ട് തവണ ആവര്‍ത്തിച്ചാല്‍ പൊലീസിന് കൈമാറുകയും നാട് കടത്തുകയും ചെയ്യുമെന്ന് ദുബൈ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആക്ടിങ് സി.ഇ.ഒ അഹ്മദ് അല്‍ ഹമ്മാദി അറിയിച്ചു.
അനധികൃതമായി സേവനം നടത്തുന്ന സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതിനെതിരെ അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാഹനാപഹരണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് ഇതുവഴി സാധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗതാഗതനിയമം തെറ്റിച്ചവരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 2010ല്‍ 2,157 കേസുകളും 2011ല്‍ 2,536 കേസുകളും ഇത്തരത്തില്‍ രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ കഴിഞ്ഞ വര്‍ഷം ആര്‍.ടി.എ ഇസ്പെക്ടര്‍മാരും നീതിന്യായ ഉദ്യോഗസ്ഥരുമടങ്ങിയ സംഘം നടത്തിയ 48 കാമ്പയിനുകള്‍ വഴി സാധിച്ചിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാന്‍ അതോറിറ്റികളുമായി സഹകരിക്കണമെന്ന് അഹ്മദ് അല്‍ ഹമ്മാദി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിയമ വിരുദ്ധമായി നിരത്തിലിറങ്ങുന്നത് ടാക്സി കമ്പനികളെ പ്രതികൂലമായി ബാധിച്ചതായും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അനധികൃതമായി വാഹനമോടിച്ച ആറ് പേരെ പിടികൂടി നാട് കടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
(courtesy:madhyamam.com)രാജ്യത്തെ നിയമമനുസരിച്ച് സ്വകാര്യ വാഹനങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ 5,000 ദിര്‍ഹവും രണ്ടാം തവണ 10,000 ദിര്‍ഹവും പിഴ ചുമത്തും. ഇത് വര്‍ഷത്തില്‍ രണ്ട് തവണ ആവര്‍ത്തിച്ചാല്‍ പൊലീസിന് കൈമാറുകയും നാട് കടത്തുകയും ചെയ്യുമെന്ന് ദുബൈ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആക്ടിങ് സി.ഇ.ഒ അഹ്മദ് അല്‍ ഹമ്മാദി അറിയിച്ചു.
അനധികൃതമായി സേവനം നടത്തുന്ന സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതിനെതിരെ അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാഹനാപഹരണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് ഇതുവഴി സാധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗതാഗതനിയമം തെറ്റിച്ചവരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 2010ല്‍ 2,157 കേസുകളും 2011ല്‍ 2,536 കേസുകളും ഇത്തരത്തില്‍ രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ കഴിഞ്ഞ വര്‍ഷം ആര്‍.ടി.എ ഇസ്പെക്ടര്‍മാരും നീതിന്യായ ഉദ്യോഗസ്ഥരുമടങ്ങിയ സംഘം നടത്തിയ 48 കാമ്പയിനുകള്‍ വഴി സാധിച്ചിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാന്‍ അതോറിറ്റികളുമായി സഹകരിക്കണമെന്ന് അഹ്മദ് അല്‍ ഹമ്മാദി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിയമ വിരുദ്ധമായി നിരത്തിലിറങ്ങുന്നത് ടാക്സി കമ്പനികളെ പ്രതികൂലമായി ബാധിച്ചതായും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അനധികൃതമായി വാഹനമോടിച്ച ആറ് പേരെ പിടികൂടി നാട് കടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!