[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, ജനുവരി 10, 2012

നിതാഖത്ത്: പ്രഫഷന്‍ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി 22 വരെ നീട്ടി !!

റിയാദ്: നിതാഖത്ത് പദ്ധതിപ്രകാരം വിദേശ തൊഴിലാളികള്‍ക്ക് അനുയോജ്യമായ സ്ഥാപനങ്ങളിലേക്ക് ജോലി മാറാന്‍ തൊഴില്‍ മന്ത്രാലയം അനുവദിച്ചിരുന്ന സമയം ഫെബ്രുവരി 22(റബീ ഉല്‍ അവ്വല്‍ 30) വരെ നീട്ടി. മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള തരത്തില്‍ സ്വദേശി വത്കരണം നടത്തിയിട്ടില്ലാത്ത ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് ഈ അവസരം പ്രയോജനപ്പെടുത്തേണ്ടത്. നിതാഖത്ത് പ്രകാരം മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് പച്ചയിലേക്ക് മാറുന്നതിനുവേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയ പരിധിയും ഫെബ്രുവരി 22നാണ് അവസാനിക്കുക.

നവംബര്‍ 29 ന് പദ്ധതി പ്രഖ്യാപിച്ച ശേഷം ഏകദേശം 35,000 വിദേശികള്‍  തൊഴില്‍ മാറുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തിയതായി മന്ത്രാലയ വാക്താവ് ഹതാബ് സാലിഹ് അനസി അറിയിച്ചു. ഫെബ്രുവരി 22 വരെ ചുവപ്പ്, മഞ്ഞ, പച്ച, എക്‌സലന്റ് എന്നീ എല്ലാ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും  പ്രഫഷന്‍ മാറ്റാവുന്നതാണ്.  സമയപരിധി അവസാനിച്ചാല്‍ പിന്നീട് പ്രഫഷന്‍ മാറ്റം അനുവദിക്കുന്നത് എക്‌സലന്റ്, പച്ച വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ് വഴിയാണ് ഇത്തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇത് കാര്യങ്ങള്‍ വളരെ എളുപ്പത്തിലാക്കുന്നുണ്ട്. നിലവില്‍ ചെയ്യുന്ന ജോലിക്കനുസരിച്ച് തന്നെ പുതിയ തസ്തിക വേണമെന്ന് നിര്‍ബന്ധമില്ലെന്ന് തൊഴില്‍ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ , എഞ്ചിനീയര്‍മാര്‍ തുടങ്ങിയ ഉന്നത പ്രൊഫഷനുകളിലുള്ളവര്‍ക്ക് ജോലി മാറുന്നതിന് ലേബര്‍ ഓഫീസില്‍ നേരിട്ട് ഹാജരായി അവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണെന്നും ഹതാബ് സാലിഹ് അനസി പറഞ്ഞു.

മെഡിക്കല്‍ സയന്‍സ് സ്‌പെഷലിസ്റ്റുകള്‍, ഫിസിഷ്യന്‍, സര്‍ജന്‍, ഡെന്റിസ്റ്റ്, ഫാര്‍മസിസ്റ്റ്, നഴ്‌സ്, ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പി, ലാബ് ടെക്‌നീഷ്യന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേയ്ക്ക് പ്രഫഷന്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ അവസരം ഉപയോഗിക്കാനാവുക. തെറ്റായ വിവരങ്ങള്‍ നല്‍കി തൊഴില്‍ മന്ത്രാലയത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് റിക്രൂട്ട്‌മെന്റ്, വര്‍ക് പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത