തൃശൂര്‍ : മുല്ലപ്പെരിയാറില്‍ നിര്‍മിക്കാനിരിക്കുന്ന പുതിയ ഡാമിന് സംയുക്തനിയന്ത്രണമാവാമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ളെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ .കൊച്ചി മെട്രോ പദ്ധതികളില്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്നത് ഏകപക്ഷീയ തീരുമാനങ്ങളാണെന്നും ഇത് നാടിന്‍െറ താല്‍പ്പര്യത്തിന് എതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ ഡാമില്‍ സംയുക്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം പറ്റില്ല. അത് അംഗീകരിക്കാനുമാവില്ല. ആരോടും ആലോചിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങളിലേക്ക് നീങ്ങുന്നത്. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ വി.എസ് ആരോപിച്ചു. കൊച്ചി മെട്രോയില്‍ നിന്നും ഇ.ശ്രീധരനെ ഒഴിവാക്കാന്‍ മനഃപൂര്‍വ്വം നീക്കം നടക്കുന്നുണ്ട്. അതിനു വേണ്ടിയാണ് ആഗോള ടെണ്ടര്‍ വിളിക്കാനുള്ള സര്‍ക്കാരിന്‍െറ തീരുമാനം. പദ്ധതിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന വായ്പാ കരാറിലെ വ്യവസ്ഥകള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!