തമിഴ് ചലച്ചിത്രനടന് രജനീകാന്തിന്റെ പേരിലുള്ള ഓള്എബൗട്ട് രജനീകാന്ത് ആക്സസ് ചെയ്യണമെങ്കില് ഇന്റര്നെറ്റ് വേണ്ട. രജനിയുടെ കഴിഞ്ഞ പിറന്നാളിന് പുറത്തിറക്കിയ ഈ വെബ്സൈറ്റാണ് കുറച്ച് ദിവസങ്ങളായി ഇന്റര്നെറ്റ് ഇല്ലാതെ പ്രവര്ത്തനം ആരംഭിച്ചത്. ബോളിവുഡ് ന്യൂസ് പോര്ട്ടലായ ദേശിമാര്ട്ടിനി വെബ്സൈറ്റിലാണ് www. allaboutrajni.com എന്ന മൈക്രോസൈറ്റ് ലഭിക്കുക. ബ്രൗസ് ചെയ്ത് ഇതിലെത്തിയാല് 'ബ്രൗസ് ചെയ്യാന് ഇന്റര്നെറ്റ് ആവശ്യമില്ല' എന്ന പോപ് അപ് മെസേജാണ് സന്ദര്ശകനെ ആദ്യം വരവേല്ക്കുക. അപ്പോള് നെറ്റ് ഡിസ്കണക്റ്റ് ചെയ്യാം. അതിനിടയില് ഇന്റര്നെറ്റ് റീകണക്റ്റ് ചെയ്യാന് ശ്രമിച്ചാല് എറര് മെസേജ് പ്രത്യക്ഷപ്പെടും. രജനീകാന്ത് സ്റ്റൈലില് 'ഏയ്യോ' എന്നാകും എറര് മെസേജ് തുടങ്ങുക. ദേശിമാര്ട്ടിനിക്കായി വെബ്ചട്ണി ആണ് സൈറ്റ് ഡിസൈന് ചെയ്തത്. രസകരമായ ഭാഷയിലാണ് സൈറ്റിലെ ഓരോ സ്റ്റഫും തയ്യാറാക്കിയിരിക്കുന്നത്. 'അദ്ദേഹം സാധാരണ മനുഷ്യനല്ല, ഈ സൈറ്റും സാധാരണമല്ല, രജ്നി ശക്തിയിലാണ് ഇത് പ്രവര്ത്തിക്കുക' ഇതാണ് ഈ സൈറ്റിലെ ഒരു സന്ദേശം. അദ്ദേഹത്തെ സംബന്ധിച്ച രസകരമായ സംഭവങ്ങളും ആക്ഷനുകളും ചിത്രങ്ങളും എല്ലാം ഇവിടെ ലഭിക്കും. രജനികാന്ത് ദ മാന്, ദ സൂപ്പര്സ്റ്റാര്, ദ ലജന്ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് സൈറ്റിലുള്ളത്.
(courtesy: gulfmalayaly.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!